IndiaLatest

കൃഷി മന്ത്രാലയം ദേശീയ റാബി കാമ്പെയ് ന്  തുടക്കം കുറിച്ചു

“Manju”

ബിന്ദുലാല്‍ തൃശ്ശൂര്‍

കോവിഡ് -19 മഹാമാരി സൃഷ്ടിച്ച പ്രതികൂല സാഹചര്യങ്ങളിലും 2019-20 കാലയളവിൽ 296.65 ദശലക്ഷം ടൺ ഭക്ഷ്യധാന്യ ഉൽപാദനം നടത്തിയതിന് കർഷകരെയും സംസ്ഥാന സർക്കാരുകളെയും കേന്ദ്ര കൃഷി മന്ത്രി നരേന്ദ്ര സിംഗ് തോമർ അഭിനന്ദിച്ചു.ഈ വർഷം ഇന്ത്യൻ കാർഷിക ചരിത്രത്തിലെ ഒരു നാഴികക്കല്ലായി മാറി. ഈ വർഷം ‌11-09-2020 വരെയുള്ള കാലയളവിൽ ഖാരിഫ് വിളകൾ വിതച്ചിരിക്കുന്നത് 1113 ലക്ഷം ഹെക്ടറിലാണ്.സാധാരണ വിതയ്ക്കുന്നതിനേക്കാൾ 46 ലക്ഷം ഹെക്ടർ കൂടുതലാണിത്.

2020-21 ലെ ഖാരിഫ് കൃഷിയുടെ പുരോഗതിയും റാബി കൃഷിയുടെ പദ്ധതി അവലോകനവും നിർവ്വഹിക്കുന്നതിനായി ഇന്ന് ചേർന്ന റാബി കാമ്പെയ്ൻ-2020,ദേശീയ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ആകെ വിള ഉത്പാദനത്തിന്റെ പകുതിയിലധികവും സംഭാവന ചെയ്യുന്ന പ്രധാന സീസണാണ് റാബി. ഓരോ സീസണിനും മുമ്പുള്ള തയ്യാറെടുപ്പുകൾ വിലയിരുത്തുന്നതിനും ആവശ്യമായവയുടെ ലഭ്യത സമയബന്ധിതമായി ഉറപ്പുവരുത്തുന്നതിനുമാണ് ദേശീയ സമ്മേളനങ്ങൾ നടത്തി വരുന്നത്. ഇത്തവണ നല്ല മഴ ലഭിക്കുകയും ജലസംഭരണികൾ നിറഞ്ഞിരിക്കുകയും ചെയ്യുന്നത് കാർഷിക മേഖലയ്ക്ക് മികച്ച അവസരം പ്രദാനം ചെയ്യുന്നു.

2020-21 കാലയളവിൽ 301 ദശലക്ഷം ടൺ ഭക്ഷ്യധാന്യ ഉൽപാദനമാണ് സമ്മേളനംലക്ഷ്യമിട്ടിരിക്കുന്നത്. ഭക്ഷ്യ എണ്ണകളുടെ ഇറക്കുമതി കുറയ്ക്കുന്നതിന്, തദ്ദേശീയമായ എണ്ണക്കുരുക്കളുടെ ഉത്പാദനത്തിനും ഓയിൽ പാം തോട്ടങ്ങൾക്കും ഊന്നൽ നല്കാൻ തീരുമാനിച്ചിട്ടുണ്ട്.ഈ റാബി സീസണിൽ എണ്ണക്കുരുവായ കടുകിന് പ്രാധാന്യം നൽകും.

കേന്ദ്ര സഹമന്ത്രിമാരായ ശ്രീ പുരുഷോത്തം രൂപാല, ശ്രീ കൈലാഷ് ചൗധരി തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.

Related Articles

Back to top button