KannurKeralaLatestMalappuramThiruvananthapuramThrissur

വീണ്ടും ലോക്ഡൗണിന് സാധ്യത

“Manju”

സ്റ്റാഫ് റിപ്പോര്‍ട്ടര്‍

തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും സമ്പൂര്‍ണ ലോക്ഡൗണ്‍ പ്രഖ്യാപിക്കാനുള്ള സാധ്യതയേറുന്നു. രോഗവ്യാപനം നിയന്ത്രിക്കുവാന്‍ സാധിക്കാത്തതും അനുദിനം ഏറിവരുന്ന രോഗികളുടെ എണ്ണവും ആശങ്കാജനകമായ സാഹചര്യത്തിലാണ് ലോക്ഡൌണിന് സാധ്യതയേറുന്നത്. പ്രാദേശികമായുള്ള സമ്പ‍ക്കമാണ് രോഗവ്യാപനം എളുപ്പത്തിലാക്കുന്നത്. ആകെ രോഗികളില്‍ 65.16 ശതമാനം പേര്‍ക്കും പ്രാദേശിക സമ്പര്‍ക്കത്തിലൂടെ രോഗം പിടിപെട്ടവരാണ്. സാമൂഹവ്യാപനം സ്ഥിരീകരിച്ച തലസ്ഥാനത്തെ തീരദേശ മേഖലയിലും സ്ഥിതി ഗുരുതരമാണ്.

95 ശതമാനത്തിനുടത്താണ് സമ്പര്‍ക്കം വഴിയുള്ള രോഗവ്യാപനം. കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, എറണാകുളം, കോട്ടയം, ഇടുക്കി എന്നീ ജില്ലകളിലും സമ്പര്‍ക്ക വ്യാപനം ഗുരുതരമാവുകയാണ്. ഹോട് സ്പോട്ടുകള്‍ വര്‍ദ്ധിച്ചുവരുന്നു. നിലവില്‍ 397 കടന്നിരിക്കുന്നു. സാമൂഹിക അകലം ഉറപ്പുവരുത്താനും രോഗബാധ നിയന്ത്രിക്കുന്നതിനും ഈ ഘട്ടത്തില്‍ സംസ്ഥാന വ്യാപകമായ ലോക്ഡൗണ്‍ ആണ് സര്‍ക്കാരിനു മുന്നിലുള്ള ഏക പോംവഴി.

നാളെ നടക്കുന്ന സര്‍വകക്ഷിയോഗത്തിലെ തീരുമാനം ഇക്കാര്യത്തില്‍ നിര്‍ണായകമാകും. രോഗം ബാധിക്കുന്ന പ്രദേശങ്ങള്‍ മാത്രമായി അടിച്ചിടുന്നത് കൊണ്ട് ഗുണമുണ്ടാകുന്നില്ലെന്നതാണ് സര്‍ക്കാര്‍ വിലയിരുത്തല്‍.

അതേസമയം സമ്പൂര്‍ണ്ണ അടച്ചിടല്‍ വരുമ്പോള്‍ സംസ്ഥാനത്തിന്റെ സാമ്പത്തിക സ്ഥിതി അതീവ ഗുരുതരമാകുമെന്നതിനാല്‍ എല്ലാ ഘടകങ്ങളും പരിശോധിച്ചാവും തീരുമാനമെടുക്കുക. അയല്‍ സംസ്ഥാനമായ കര്‍ണാടക ലോക്ഡൗണ്‍ ഒഴിവാക്കിയിരിക്കെയാണ്. അതിര്‍ത്തി കടന്നവരുന്നതിന് കേന്ദ്രസര്‍ക്കാരിന്റെ വിലക്കുമില്ല. സംസ്ഥാനത്ത് ലോക്ഡൗണ്‍ പ്രഖ്യാപിച്ചാല്‍ അതിര്‍ത്തി അടച്ചിടാനുള്ള സാധ്യത കൂടുതലാണ്. അന്യസംസ്ഥാനങ്ങളില്‍ നിന്നുള്ള പച്ചക്കറി തുടങ്ങിയ നിത്യോപയോഗ സാധനങ്ങളുടെ വരവിനെ ഇത് ബാധിക്കുന്നത് വിലവര്‍ദ്ധനയ്ക്കും ഇടയാക്കും. ഇക്കാര്യങ്ങളെല്ലാം പരിഗണിച്ചാകുംസമ്പൂര്‍ണ്ണ ലോക്ഡൌണ്‍ പ്രഖ്യാപനം.

Related Articles

Back to top button