LatestpothencodeSanthigiri NewsThiruvananthapuram

ശാന്തിഗിരി ഗുരുകാന്തിയില്‍ അവധിക്കാല ക്ലാസ്സുകള്‍ പുരോഗമിക്കുന്നു

“Manju”

പോത്തന്‍കോട് :മധ്യവേനലവധിക്കാലത്ത് വിനോദവും, വിജ്ഞാനവും കൂട്ടിച്ചേര്‍ത്ത 2024 ഏപ്രില്‍ 1 മുതല്‍ ആരംഭിച്ച അവധിക്കാല ക്ലാസ്സുകള്‍ ശാന്തിഗിരി ഗുരുകാന്തിയില്‍ തുടരുന്നു. അള്‍ട്ടിമേറ്റ് ഗ്രൂപ്പ് ഓഫ് സ്പോര്‍ട്സ് എന്ന സ്പോര്‍ട്സ് ട്രെയിനിംഗ് സ്കൂള്‍ ഈ ഉദ്യമത്തില്‍ ശാന്തിഗിരി ഗുരുകാന്തിയുമായി കൈകോര്‍ക്കുന്നു. എല്ലാ ദിവസവും രാവിലെ 9 മണിമുതല്‍ വൈകിട്ട് 5.30 വരെയാണ് ക്ലാസ്സുകള്‍. ഗുരുകുല സമ്പ്രദായത്തെ അനുസ്മരിപ്പിക്കുന്ന വിധം ഓപ്പണ്‍ ക്ലാസ്സുകള്‍ ഇവിടുത്തെ പ്രത്യേകതയാണ്.

വൈവിധ്യമാര്‍ന്ന കലാകായിക മത്സരങ്ങള്‍ കൂടാതെ വിജ്ഞാനത്തില്‍ ഊന്നല്‍ നല്‍കിക്കൊണ്ട് മലയാളം ഇംഗ്ലീഷ് ഭാഷാ പഠനം, പ്രസംഗ പരിശീലനം, ഗുരുവിന്റെ കുട്ടിക്കാല ജീവിതം അടുത്തറിയാനായി പൂവുംമുള്ളും എന്ന പുസ്തകത്തെ ആസ്പദമാക്കിയുള്ള ക്വിസ്സ് കോമ്പറ്റീഷന്‍ എന്നിവയും നടക്കുകയുണ്ടായി.

ജീവതത്തില്‍ ചിട്ടയും ഏകാഗ്രതയും ഭക്തിയും വളര്‍ത്തുന്നതിന് ഗുരുഗീത, പ്രാര്‍ത്ഥനാഞ്ജലി, ആശ്രമോദ്ദേശ്യം എന്നീ സിലബസുകളും അവധിക്കാല പ്രവര്‍ത്തനങ്ങളില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. നിലവില്‍ 50 ല്‍ പരം കുട്ടികള്‍ ദൈനംദിന പരിശീലന പരിപാടിയില്‍ പങ്കെടുക്കുന്നു. കുട്ടികളെ നാല് ഗ്രൂപ്പുകളാക്കി തിരിച്ച് മത്സരാടിസ്ഥാനത്തില്‍ ആണ് എല്ലാ ഗെയിമുകളും ക്രമീകരിച്ചിരിക്കുന്നത്. ശാന്തിഗിരി ഗുരുകാന്തിയിലേക്കുള്ള അഡ്മിഷന്‍ തുടരുന്നു. ഗുരുവിന്റെ മണ്ണില്‍ കാല്‍വെച്ച് കളിച്ചു ചിരിച്ച് വളരുകയാണ് അവരോരോരുത്തരും.

Related Articles

Back to top button