IndiaLatest

മൂക്കിലൂടെ നല്‍കാവുന്ന കൊറോണ വാക്‌സിന്‍ പരീക്ഷണം ആരംഭിച്ചു

“Manju”

ശ്രീജ.എസ്‌

ഹൈദരാബാദ്: ഭാരത് ബയോടെക്കിന്റെ മൂക്കിലൂടെ നല്‍കാവുന്ന ഇന്‍ട്രാ നേസല്‍ കൊറോണ വാക്‌സിന്റെ ക്ലിനിക്കല്‍ പരീക്ഷണം ഹൈദരാബാദില്‍ ആരംഭിച്ചു. ആദ്യഘട്ടത്തില്‍ രാജ്യത്താകമാനം 175 പേരിലാണ് വാക്‌സിന്‍ പരീക്ഷണം നടക്കുന്നത്. ഇതിന്റെ ഭാഗമായി ഹൈദരാബാദില്‍ രണ്ട് പേര്‍ക്ക് വാക്‌സിന്‍ നല്‍കി. അവരെ നിരീക്ഷിച്ച്‌ വരികയാണ്.

ഹൈദരാബാദിന് പുറമെ പാട്‌ന, നാഗ്പൂര്‍, ചെന്നൈ എന്നീ നഗരങ്ങളിലും ഇന്‍ട്രാ നേസല്‍ വാക്‌സിന്റെ ക്ലിനിക്കല്‍ പരീക്ഷണം ഉടന്‍ ആരംഭിക്കും. വാക്‌സിന്‍ ചെന്നൈയില്‍ പരീക്ഷിക്കാനുള്ള അനുമതി ഇന്നാണ് ലഭിച്ചത്. വാക്‌സിന്‍ സ്വീകരിക്കാന്‍ താത്പര്യമുള്ളവരെ ഇന്ന് മുതല്‍ കണ്ടെത്തും. ഭാരത് ബയോടെക് വികസിപ്പിച്ചെടുത്ത കൊവാക്‌സിന് അനുമതി ലഭിച്ചതിന് പിന്നാലെയാണ് ഇന്‍ട്രാനേസല്‍ കൊറോണ വാക്‌സിന്‍ പരീക്ഷണത്തിന് കമ്പനി ഒരുങ്ങുന്നത്.

കുത്തിവെപ്പില്ലാതെ മൂക്കിലൂടെ വാക്‌സിന്‍ ഡോസ് സ്വീകരിക്കാം എന്നതാണ് നേസല്‍ വാക്‌സിന്റെ പ്രത്യേകത. വാഷിംഗ്ടണ്‍ യൂണിവേഴ്‌സിറ്റി സ്‌കൂള്‍ ഓഫ് മെഡിസിനുമായി സഹകരിച്ചാണ് ഭാരത് ബയോടെക് നേസല്‍ വാക്‌സിന്‍ വികസിപ്പിച്ചത്. കുത്തിവെപ്പിനേക്കാള്‍ കൂടുതല്‍ ഫലപ്രദമായിരിക്കും നേസല്‍ വാക്‌സിനെന്ന് ഭാരത് ബയോടെക് അറിയിച്ചു.

Related Articles

Back to top button