KeralaLatest

കേരളത്തിലേക്ക് ആദ്യഡബിള്‍ ഡക്കര്‍ തീവണ്ടി

“Manju”

പാലക്കാട്: കേരളത്തിലേക്ക് ആദ്യമായി ഡബിള്‍ ഡെക്കര്‍ തീവണ്ടി വരുന്നു. കോയമ്പത്തൂര്‍- കെ എസ് ആര്‍. ബെംഗളുരു ഉദയ് എക്‌സ്പ്രസ് പാലക്കാട്ടേയ്ക്ക് നീട്ടുന്നതിന്റെ പരീക്ഷണയോട്ടം ബുധനാഴ്ച നടക്കും. റെയില്‍വേയുടെ ഉദയ് എക്‌സ്പ്രസ് സീരിസിലെ ആദ്യ ഡബിള്‍ ഡെക്കര്‍ എ. സി ചെയര്‍കാര്‍ തീവണ്ടിയാണിത്.

കോയമ്പത്തൂരില്‍ നിന്ന് പൊള്ളാച്ചി വഴിയാവും യാത്ര. നവീകരിച്ച് വൈദ്യുതീകരണം പൂര്‍ത്തിയായ പൊള്ളാച്ചി പാതയില്‍ ആവശ്യത്തിന് വണ്ടികളില്ലെന്ന പരാതിക്ക് പരിഹാരം കാണാന്‍ കൂടി ലക്ഷ്യമിട്ടാണിത്.

ബുധനാഴ്ച രാവിലെ എട്ടിന് കോയമ്പത്തൂരില്‍ നിന്ന് പുറപ്പെട്ട് 10. 45 ന് പാലക്കാട് ടൗണിലെത്തും. 11.05 ന് പാലക്കാട് ജങ്ഷനിലും വണ്ടിയെത്തും. തിരികെ 11.35 ന് പുറപ്പെട്ട് 2.40 ന് കോയമ്പത്തൂരിലെത്തി പരീക്ഷണയോട്ടം അവസാനിപ്പിക്കും. ഉദയ് എക്‌സ്പ്രസ് സര്‍വീസ് ഇല്ലാത്തതിനാലാണ് പരീക്ഷണയോട്ടത്തിന് ഈ ദിവസം തിരഞ്ഞെടുത്തത്. ദക്ഷിണ റെയില്‍വേയുടെ സേലം, പാലക്കാട് ഡിവിഷനുകള്‍ ചേര്‍ന്നാണ് പരീക്ഷണയോട്ടം നടത്തുന്നത്.

Related Articles

Back to top button