InternationalLatest

പിഎസ്ജി താരം നെയ്മര്‍ക്ക് രണ്ട് മത്സരങ്ങളില്‍ വിലക്ക്

“Manju”

ശ്രീജ.എസ്

പിഎസ്ജി-മാഴ്സ മത്സരത്തിനിടെ ഉണ്ടായ കയ്യാങ്കളിയില്‍ പിഎസ്ജി താരം നെയ്മര്‍ക്ക് രണ്ട് മത്സരങ്ങളില്‍ നിന്ന് വിലക്ക്. നെയ്മര്‍ക്കെതിരെ അല്‍വാരോ വംശീയ അധിക്ഷേപം നടത്തിയെന്ന പരാതിയില്‍ അന്വേഷണം നടത്തി വരികയാണെന്നും ലീഗ് വണ്‍ അധികൃതര്‍ പറഞ്ഞു.

കഴിഞ്ഞ ആഴ്ച മാഴ്‌സെക്ക് എതിരായ മത്സരത്തില്‍ നെയ്മര്‍ മാഴ്‌സെ താരമായ ആല്‍വാരോയെ കയ്യേറ്റം ചെയ്തതിന് ചുവപ്പ് കാര്‍ഡ് വാങ്ങിയിരുന്നു. മാഴ്സ പ്രതിരോധ നിര താരം അല്‍വാരോ ഗോണ്‍സാലസ് തന്നെ വംശീയമായി അധിക്ഷേപിച്ചെന്ന് നെയ്മര്‍ ആരോപിച്ചു.

പി.എസ്.ജി ഡിഫന്‍ഡര്‍ ലെവിന്‍ കുര്‍സാവയെ ആറു മത്സരങ്ങളില്‍ നിന്നാണ് വിലക്കിയിരിക്കുന്നത്. മാഴ്‌സ താരം ജോര്‍ദാന്‍ അമാവിക്ക് മൂന്നു മത്സര വിലക്കും ലഭിച്ചു. മത്സരത്തിനിടയിലെ കയ്യാങ്കളിക്കു പിന്നാലെയാണ് അല്‍വാരോ ഗോണ്‍സാലസിനെതിരേ ഗുരുതര ആരോപണവുമായി നെയ്മര്‍ രംഗത്തെത്തിയത്. മത്സരത്തിനിടെ ഗോണ്‍സാലസ് തന്നെ വംശീയമായി അധിക്ഷേപിച്ചു എന്നായിരുന്നു ആരോപണം. ഇതേ തുടര്‍ന്നാണ് ഗോണ്‍സാലസിന്റെ തലയ്ക്ക് പിന്നില്‍ താന്‍ ഇടിച്ചതെന്നും നെയ്മര്‍ പറഞ്ഞിരുന്നു.

Related Articles

Back to top button