IndiaKeralaLatest

വന്‍ മയക്കുമരുന്ന് വേട്ട; ശ്രീലങ്കന്‍ സ്വദേശികള്‍ പിടിയിൽ

“Manju”

സിന്ധുമോൾ. ആർ

കന്യാകുമാരി: കന്യാകുമാരി തീരത്ത് വന്‍ മയക്കുമരുന്ന് വേട്ട. ശ്രീലങ്കന്‍ ബോട്ടില്‍ കടത്താന്‍ ശ്രമിച്ച ഹെറോയിനടക്കമുള്ള മയക്കുമരുന്നുകള്‍ തീരസംരക്ഷണ സേന പിടിച്ചെടുത്തത്. ബോട്ടില്‍ നിന്ന് ആയുധങ്ങളും പിടിച്ചെടുത്തിട്ടുണ്ട്. 99 പാക്കറ്റ് ഹെറോയിനും 20 ബോക്‌സ് സിന്തറ്റിക്ക് ഡ്രഗ്‌സുമാണ് ബോട്ടിലുണ്ടായിരുന്നത്.

പാകിസ്ഥാനിലെ കറാച്ചിയില്‍ നിന്നും കൊണ്ടുവന്ന മയക്കുമരുന്ന് ഓസ്‌ട്രേലിയയിലേക്ക് കൊണ്ടുപോകവെയാണ് പിടിയിലായത്. സംഭവവുമായി ബന്ധപ്പെട്ട് ആറ് ശ്രീലങ്കന്‍ സ്വദേശികളെ തീരസംരക്ഷണ സേന കസ്റ്റഡിയിലെടുത്തു.

Related Articles

Back to top button