IndiaLatest

വീട്ടുവാടക ജിഎസ്ടി 18 ശതമാനം

“Manju”

ന്യൂഡല്‍ഹി: ചരക്ക് സേവന നികുതി (ജിഎസ്ടി) നിരക്ക് ഉയര്‍ത്തിയതുമായി ബന്ധപ്പെട്ട ആശയക്കുഴപ്പങ്ങളും വിവാദങ്ങളും അലയടിച്ചുകൊണ്ടിരിക്കുകയാണ്.ശമ്പളക്കാരനായ ഒരു വ്യക്തി വീട്ടുവാടകയ്ക്ക് ജിഎസ്ടി നല്‍കണമോ എന്നാണ് ഇപ്പോള്‍ ഉയരുന്ന ചോദ്യം? നിങ്ങള്‍ വാടക വീട്ടില്‍ താമസിക്കുന്ന, പ്രതിമാസ ശമ്പളമുള്ള വ്യക്തിയാണെങ്കില്‍ വിട്ടുവാടകയ്ക്ക് ജിഎസ്ടി നല്‍കേണ്ടിവരുമോ എന്ന ചോദ്യം പലരിലും ആശയക്കുഴപ്പം സൃഷ്ടിക്കുന്നുണ്ട്. 2022 ജൂലൈ 17 വരെ ഒരു വാണിജ്യവസ്തുവിന്റെ വാടകയ്ക്ക് ജിഎസ്ടി ബാധകമായിരുന്നു. എന്നാല്‍, 2022 ജൂലൈ 18 മുതല്‍, ഒരു വ്യക്തി അത്തരം താമസസ്ഥലം വാടകയ്‌ക്കെടുക്കുകയോ പാട്ടത്തിനെടുക്കുകയോ ചെയ്താല്‍ ജിഎസ്ടി ഈടാക്കും. 47ാമത് ജിഎസ്ടി കൗണ്‍സില്‍ യോഗത്തില്‍ ശുപാര്‍ശ ചെയ്ത പ്രകാരം, വാടകക്കാരന്‍ 18 ശതമാനം ജിഎസ്ടി നല്‍കണം.

എന്നാല്‍, ജിഎസ്ടി റിട്ടേണ്‍ ഫയല്‍ ചെയ്യുമ്പോള്‍ ഈ തുക അവര്‍ക്ക് ക്ലെയിം ചെയ്യാവുന്നതാണ്. ജൂലൈ 18ന് പ്രാബല്യത്തില്‍ വന്ന പുതിയ ജിഎസ്ടി ചട്ടത്തില്‍ ഇക്കാര്യം വ്യക്തമാക്കുന്നുണ്ട്. സാധാരണ ശമ്ബളക്കാരന്‍ ഒരു റെസിഡന്‍ഷ്യല്‍ വീടോ ഫഌറ്റോ വാടകയ്‌ക്കോ പാട്ടത്തിനോ എടുത്തിട്ടുണ്ടെങ്കില്‍ അവര്‍ ജിഎസ്ടി നല്‍കേണ്ടതില്ല. എന്നിരുന്നാലും ബിസിനസോ തൊഴിലോ നടത്തുന്ന ജിഎസ്ടിയില്‍ രജിസ്റ്റര്‍ ചെയ്ത വ്യക്തി ഉടമയ്ക്ക് നല്‍കുന്ന വാടകയ്ക്ക് 18 ശതമാനം ജിഎസ്ടി നല്‍കണം. അത്തരം വ്യക്തികള്‍ക്ക് നല്‍കിയ ജിഎസ്ടി ക്രെഡിറ്റ് ക്ലെയിം ചെയ്യാം. വാടകയ്‌ക്കെടുത്ത റസിഡന്‍ഷ്യല്‍ സ്ഥാപനങ്ങളില്‍ നിന്ന് സേവനങ്ങള്‍ വാഗ്ദാനം ചെയ്യുന്ന ജിഎസ്ടിയില്‍ രജിസ്റ്റര്‍ ചെയ്ത വ്യക്തിക്കും 18 ശതമാനം നികുതി അടയ്‌ക്കേണ്ടിവരും.

Related Articles

Back to top button