IndiaLatest

ഗുജറാത്ത് മുഖ്യമന്ത്രി വിജയ് രുപാണി രാജിവച്ചു

“Manju”

അഹമ്മദാബാദ്: ഗുജറാത്ത് മുഖ്യമന്ത്രി വിജയ് രുപാണി രാജിവച്ചു. നിയമസഭാ തിരഞ്ഞെടുപ്പിന് ഒരു വര്‍ഷം മാത്രം ശേഷിക്കേയാണ് രുപാണിയൂടെ അപ്രതീക്ഷിത രാജി. ശനിയാഴ്ച വൈകിട്ട് മൂന്നു മണിയോടെയാണ് രാജിക്കാര്യം അദ്ദേഹം പുറത്തുവിട്ടത്. ധൃതിപിടിച്ചുള്ള രാജിയുടെ കാരണം വ്യക്തമല്ല.
ഇന്ന് രാവിലെയാണ് ഗുജറാത്തില്‍ തലമുറ മാറ്റത്തിന് പ്രധാനമന്ത്രി നരേന്ദ്ര മോദിയും ആഭ്യന്തരമന്ത്രി അമിത് ഷായും തീരുമാനമെടുത്തത്. തൊട്ടുപിന്നാലെ രുപാണി രാജി തീരുമാനത്തില്‍ എത്തുകയും രാജിക്കത്ത് ഗവര്‍ണര്‍ക്ക് കൈമാറുകയുമായിരുന്നു. പാര്‍ട്ടിയുടെയും ഗുജറാത്തിന്റെയും വിശാല താല്‍പര്യം കണക്കിലെടുത്താണ് രാജിയെന്നും പാര്‍ട്ടി ഏല്പിക്കുന്ന ഏത് ഉത്തരവാദത്തിലും തൃപ്തനാണെന്നും വിജയ് രുപാണി അറിയിച്ചു.
അടുത്തകാലത്ത് രാജിവയ്ക്കുന്ന നാലാമത്തെ ബി.ജെ.പി മുഖ്യമന്ത്രിയാണ് രുപാണി. ജൂലായിലാണ് കര്‍ണാടകയില്‍ ബി.എസ് യെദിയരൂപ്പ രാജിവച്ച്‌ ബസവരാജ് ബൊമ്മയ്ക്ക് അധികാരം കൈമാറിയിരുന്നു. ഉത്തരാഖണ്ഡില്‍ തീരഥ് സിംഗ് റാവത്ത് രാജിവച്ചതോടെ പഷ്‌ക്കര്‍ സിംഗ് ധാമി അധികാരമേറ്റിരുന്നു. ത്രിവേന്ദ്ര റവാത്തിനെ ഒഴിവാക്കി അധികാരം പിടിച്ച്‌ നാല് മാസത്തിനുള്ളിലായിരുന്നു തീരഥ് സിംഗ് റാവത്തിന്റെ രാജി.

Related Articles

Back to top button