IndiaLatest

ഇന്ത്യക്കെതിരെ ന്യൂസിലന്‍ഡിന് 540 റണ്‍സ് വിജയലക്ഷ്യം

“Manju”

മുംബൈ: ഇന്ത്യക്കെതിരെ ന്യൂസിലന്‍ഡിന് 540 റണ്‍സ് വിജയലക്ഷ്യം. മായങ്ക് അഗര്‍വാള്‍ ചേതേശ്വര് പൂജാര, ഗില്‍, കോഹിലി, അക്‌സര്‍ പട്ടേല്‍ എന്നിവരുടെ ബാറ്റിംഗ് മികവില്‍ ഇന്ത്യ രണ്ടാം ഇന്നിങ്ങ്സ് 276/7 എന്ന നിലയില്‍ ഡിക്ളയര്‍ ചെയ്തു. ഇതോടെ ഇന്ത്യയ്‌ക്കെതിരായ രണ്ടാമത്തെയും അവസാനത്തെയും ടെസ്റ്റിന്റെ മൂന്നാം ദിനമായ ഞായറാഴ്ച ചായയ്‌ക്ക് പിരിയുമ്പോള്‍ ന്യൂസിലന്‍ഡ് 540 റണ്‍സ് 13/1 എന്ന നിലയിലാണ്.

ക്യാപ്റ്റന്‍ ടോം ലാഥത്തെ ആര്‍ അശ്വിന്‍ വിക്കറ്റിനു മുന്നില്‍ കുടുങ്ങി. ഓപ്പണര്‍ വില്‍ യങ് (7), ഡാരില്‍ മിച്ചല്‍ (0) എന്നിവരാണ് ക്രീസില്‍. ഒന്നാം ഇന്നിംഗ്‌സിലെ സെഞ്ചുറിയന്‍ മായങ്ക് അഗര്‍വാള്‍ 62 റണ്‍സെടുത്തപ്പോള്‍ ചേതേശ്വര്‍ പൂജാരയും ശുഭ്മാന്‍ ഗില്ലും 47 റണ്‍സ് വീതവും നേടി. അക്‌സര്‍ പട്ടേല്‍ 26 പന്തില്‍ നാല് സിക്‌സും മൂന്ന് ഫോറും സഹിതം പുറത്താകാതെ 41 റണ്‍സെടുത്തു. സന്ദര്‍ശകര്‍ക്കായി, ഇടങ്കയ്യന്‍ സ്പിന്നര്‍ അജാസ് പട്ടേല്‍ തന്റെ ചരിത്രപരമായ 10 വിക്കറ്റ് നേട്ടത്തിന് പിന്നാലെ ഇന്ത്യയുടെ രണ്ടാമത്തെ ഇന്നിങ്ങ്സില്‍ നാല് വിക്കറ്റുകള്‍ കൂടി നേടി.

107 റണ്‍സിന്റെ ഓപ്പണിംഗ് കൂട്ടുകെട്ടില്‍ ന്യൂസിലന്‍ഡിനെതിരായ രണ്ടാം ഇന്നിങ്ങ്സില്‍ ഇന്ത്യക്ക് മികച്ച ലീഡ്. രണ്ടാം ടെസ്റ്റില്‍ മൂന്നാം ദിനം 168/2 എന്ന നിലയില്‍ ഇന്ത്യ പൂര്‍ണ നിയന്ത്രണം ഏറ്റെടുത്തു. ഇന്ത്യയുടെ മൊത്തത്തിലുള്ള ലീഡ് ഇപ്പോള്‍ 432 റണ്‍സാണ്.

Related Articles

Back to top button