KeralaLatest

ഗുരു – ത്യാഗത്തിന്റെയും സ്നേഹത്തിന്റെയും കരുണയുടെയും പ്രതീകം- സ്വാമി ചൈതന്യ ജ്ഞാനതപസ്വി

“Manju”

പോത്തൻകോട് : മറ്റുള്ളവർക്കുവേണ്ടി എന്തും സഹിക്കാനള്ള ത്യാഗ മനസ്സ്, എല്ലാവരോടും കരുണത്തോടെയുള്ള പെരുമാറ്റം, സ്നേഹം മാത്രം പ്രസരിക്കുന്ന ഭാവം ഇതെല്ലാം ഉൾച്ചേർന്നതാണ് ഗുരുവെന്ന് ശാന്തിഗിരി ആശ്രമം പ്രസിഡന്റ് സ്വാമി ചൈതന്യ ജ്ഞാനതപസ്വി. ഗുരുവിന്റെ ജീവിതമാണ് ശിഷ്യനറെ മുന്നിൽ തുറന്നു വെച്ചിരിക്കുന്നത്.. അത് നോക്കി കണ്ട് പഠിച്ച് അനുകരിച്ച് ജീവിച്ചാൽ മനുഷ്യജന്മം സ്വാർത്ഥകമാകുമെന്ന് സ്വാമി പറഞ്ഞു.

 

പോത്തൻകോട് ശാന്തിഗിരി ആശ്രമത്തിലെ റിസർച്ച് സോൺ ഓഡിറ്റോറിയത്തിൽചേർന്ന തിരുവനന്തപുരം റൂറൽ ഏരിയയിലെ പോത്തൻകോട്, ആനന്ദപുരം, പാലോട്ടുകോണം യൂണിറ്റുകളുടെ 25-ാംമത് നവഒലി ജ്യോതിർദിനം ആഘോഷത്തോടനുബന്ധിച്ച് സംഘടിപ്പിച്ച സാംസ്കാരിക സംഗമത്തിൽ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു സ്വാമി. തിരുവനന്തപുരം റൂറൽ ഏരിയയുടെ പരിധിയിലുള്ള 12 യൂണിറ്റുകളിൽ ഗൃഹസന്ദർശനം നടന്നുവരികയാണ്. ഗൃഹസ്ഥ ജീവിതത്തിലൂടെ ഗുരു മന്ത്രങ്ങളുമായി എത്തുന്ന സന്ന്യാസസംഘത്തിന്റെ ഗൃഹസന്ദർശന പരിപാടിയ്ക്ക് മികച്ച പ്രതികരണമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. ഇത് മൂന്നാമത്തെ സാംസ്കാരിക സംഗമമാണ് ഇന്ന് (21-04-2024 ഞായറാഴ്ച) നടന്നത്.

പാലോട്ടുകോണം യൂണിറ്റിന്റെ ചുമതല വഹിക്കുന്ന ഇൻചാർജ് ജനനി സുകൃത ജ്ഞാനതപസ്വിനി സ്വാഗതം ആശംസിച്ച യോഗത്തിൽ ആനന്ദപുരം യൂണിറ്റ് ഹെഡ് ജനനി മംഗള ജ്ഞാനതപസ്വിനി അദ്ധ്യക്ഷയായിരുന്നു. ഗൃഹസ്ഥാശ്രമ സംഘം ഹെഡ് ജനനി പ്രാർത്ഥന ജ്ഞാനതപസ്വിനി സാന്നിദ്ധ്യ മായിരുന്നു. പോത്തൻകോട് യൂണിറ്റ് ചുമതലയുള്ള ഇൻചാർജ് സ്വാമി ജനപ്രഭ ജ്ഞാന തപസ്വി നന്ദി രേഖപ്പെടുത്തി.

ബ്രഹ്മചാരിണി ഗുരുവന്ദന എസ്, ഗുരുവത്സസി.വി., ഗുരുശോഭ എസ്., സുകൃത പി.എസ് എന്നിവർ പ്രാർത്ഥനാ ഗാനം ആലപിച്ച യോഗത്തിന് റ്റി.എസ്. കരുണരൂപൻ ഗുരുവാണി വായിച്ചു.

Related Articles

Back to top button