KeralaLatest

ഗുരുവായൂരില്‍ വിവാഹങ്ങള്‍ പുനരാരംഭിച്ചു

“Manju”

ശ്രീജ.എസ്

 

തൃശൂര്‍: ഗുരുവായൂര്‍ ക്ഷേത്രത്തില്‍ നിബന്ധനങ്ങളോടെ വിവാഹങ്ങള്‍ നടത്താന്‍ തുടങ്ങി. ഇന്ന് മുതലാണ് ഗുരുവായൂരില്‍ വീണ്ടും വിവാഹങ്ങള്‍ നടത്താന്‍ ആരംഭിച്ചത്. കര്‍ശന നിയന്ത്രണങ്ങളോടെയാണ് ഓരോ വിവാഹങ്ങളും നടക്കുന്നത്. ഇന്ന് ഒന്‍പത് വിവാഹങ്ങളാണ് ഗുരുവായൂരില്‍ നടക്കുന്നത്. ഓരോ വിവാഹത്തിലും പരമാവധി പത്ത് പേര്‍ക്ക് പങ്കെടുക്കാം. വധുവും വരനും അടക്കമാണിത്. സാമൂഹിക അകലം പാലിച്ചാണ് ഓരോ വിവാഹങ്ങളും നടക്കുന്നത്. പരമാവധി 60 വിവാഹങ്ങള്‍ ഒരു ദിവസം നടത്താം. പുലര്‍ച്ചെ 5 മുതല്‍ ഉച്ചക്ക് 12 വരെ 10 മിനിറ്റ് വീതം സമയം നല്‍കിയാണ് വിവാഹത്തിന് അനുമതി നല്‍കുന്നത്. ജൂണ്‍ നാല് (ഇന്നലെ) മുതല്‍ വിവാഹങ്ങള്‍ നടത്താന്‍ അനുമതിയുണ്ട്. എന്നാല്‍, ഇന്നലെ ആരും ബുക്കിങ് നടത്തിയിരുന്നില്ല.

വിവാഹത്തില്‍ പങ്കെടുക്കുന്നവരുടെ ഫോട്ടോ പതിച്ച തിരിച്ചറിയല്‍ കാര്‍ഡും അതാത് മെഡിക്കല്‍ ഓഫീസറില്‍ നിന്നും ലഭിച്ച നോണ്‍ ക്വാറന്റൈന്‍ – നോണ്‍ ഹിസ്റ്ററി സര്‍ട്ടിഫിക്കറ്റുകള്‍ വിവാഹം ബുക്ക് ചെയ്യുന്ന സമയം ഹാജരാക്കേണ്ടതാണ്. വധു വരന്മാര്‍ കൂടെ കൊണ്ടുവരുന്ന ഫോട്ടോഗ്രാഫര്‍മാരെ അനുവദിക്കുന്നതല്ല. ദേവസ്വം ഫോട്ടോഗ്രാഫര്‍മാരെ ഏര്‍പ്പെടുത്തുന്നതാണ്.

Related Articles

Back to top button