EntertainmentLatest

ഷണ്‍മുഖന്‍ എന്ന ഡ്രൈവറായി മോഹന്‍ലാല്‍ തൊടുപുഴയില്‍

“Manju”

മോഹന്‍ലാലിനെ നായകനാക്കി തരുണ്‍ മൂര്‍ത്തി സംവിധാനം ചെയ്യുന്ന സിനിമയുടെ ചിത്രീകരണം ആരംഭിച്ചു. ചിത്രത്തിന്റെ പൂജ ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളിലൂടെ മോഹന്‍ലാല്‍ പങ്കുവച്ചു. ശോഭനയാണ് മോഹന്‍ലാലിന്റെ നായികകായി എത്തുന്നത്. എല്‍ 360 എന്നാണ് സിനിമയുടെ പേര്.

തൊടുപുഴയ്ക്കടുത്ത് ഈസ്റ്റ് കലൂരിലാണ് ചിത്രീകരണം നടക്കുന്നത്. റാന്നിയും തൊടുപുഴയുമാണ് പ്രധാന ലൊക്കേഷന്‍. തരുണ്‍ മൂര്‍ത്തിയുടെ പിതാവ് മധുമൂര്‍ത്തി സ്വിച്ച് ഓണ്‍ കര്‍മ്മം നിര്‍വഹിച്ചു. അവന്തിക രഞ്ജിത്ത് ഫസ്റ്റ് ക്ലാപ്പ് നല്‍കി. ഷണ്‍മുഖം എന്നാണ് മോഹന്‍ലാലിന്റെ കഥാപാത്രത്തിന്റെ പേര്. ഒരു ടാക്‌സി ഡ്രൈവറായാണ് മോഹന്‍ലാല്‍ ചിത്രത്തില്‍ എത്തുന്നത്.

ഏറെ സുഹൃദ്ബന്ധം കാത്തുസൂക്ഷിക്കുന്ന നാട്ടുകാരുടെ ഏറെ പ്രിയപ്പെട്ട കഥാപാത്രമായാണ് എത്തുന്നത്. ബിനു പപ്പു, ഫര്‍ഹാന്‍ ഫാസില്‍, മണിയന്‍ പിള്ള രാജു, ആര്‍ഷ ചാന്ദിനി ബൈജു തുടങ്ങിയവരാണ് മറ്റ് അഭിനേതാക്കള്‍.

നിരവധി പുതുമുഖങ്ങളെയും ഈ ചിത്രത്തിലൂടെ അവതരിപ്പിക്കുന്നുണ്ട്. മോഹന്‍ലാലിന്റെ മുന്നുറ്റിയറുപതാമത്തെ ചിത്രമാണിത്. ഓപ്പറേഷന്‍ ജാവ, സൗദി വെള്ളക്ക എന്നീ ചിത്രങ്ങള്‍ക്ക് ശേഷം തരുണ്‍ മൂര്‍ത്തി ഒരുക്കുന്ന ചിത്രമാണിത്. കെ ആര്‍ സുനിലിന്റേതാണ് കഥ. തരുണ്‍ മൂര്‍ത്തിയും സുനിലും ചേര്‍ന്നാണ് തിരക്കഥയും സംഭാഷണവും രചിച്ചത്.

 

Related Articles

Back to top button