IndiaLatest

രാജ്യത്ത് എട്ടു പുതിയ നഗരങ്ങൾ സ്ഥാപിക്കാൻ കേന്ദ്രം

“Manju”

ഇന്ദോർ: രാജ്യത്തെ വികസിതനഗരങ്ങളിലെ ജനസംഖ്യ കുറയ്ക്കാൻ എട്ടു പുതിയ നഗരങ്ങൾ സ്ഥാപിക്കാനൊരുങ്ങി കേന്ദ്രം. 15-ാമത് ധനകാര്യ കമ്മിഷൻ റിപ്പോർട്ടിലാണ് പുതിയ നഗരങ്ങൾ ഒരുക്കണമെന്ന നിർദേശം മുന്നോട്ടുവന്നതെന്ന് നഗരഭവന വികസനകാര്യവകുപ്പ് ജി 20 യൂണിറ്റ് ഡയറക്ടർ എം.ബി. സിങ് പറഞ്ഞു.

ധനകാര്യകമ്മിഷൻ റിപ്പോർട്ടിനുശേഷം 26 നഗരങ്ങളുടെ പട്ടിക സംസ്ഥാനങ്ങൾ കേന്ദ്രത്തിന് നൽകി. അതിൽനിന്ന് തിരഞ്ഞെടുത്ത എട്ട് നഗരങ്ങളാണ് വികസനത്തിനായി പരിഗണിക്കുന്നതെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. പുതുതായ സ്ഥാപിക്കുന്ന നഗരങ്ങളേതെന്ന് കേന്ദ്രം ഉടൻ പ്രഖ്യാപിക്കും. പദ്ധതിക്കായി ചെലവഴിക്കുന്ന തുകയെക്കുറിച്ചുള്ള അന്തിമരൂപമായിട്ടില്ല. കേന്ദ്രമാണ് പദ്ധതിയിൽ പ്രധാനപങ്ക് വഹിക്കുക.

Related Articles

Check Also
Close
Back to top button