KeralaLatest

വോട്ടര്‍ പട്ടികയില്‍ പേരുണ്ടോ? ഫോണ്‍ വിളിച്ചോ, ഓണ്‍ ലൈനായോ അറിയാം; ചെയ്യേണ്ടത്

“Manju”

തിരുവനന്തപുരം: വോട്ടര്‍ പട്ടികയില്‍ പേരുണ്ടോ എന്നു പരിശോധിക്കാന്‍ പൊതുജനങ്ങള്‍ക്ക് അവസരമൊരുക്കി തെരഞ്ഞെടുപ്പ് കമ്മീഷന്‍. ഫോണ്‍ വിളിച്ചോ, ഓണ്‍ ലൈനായോ പേരുണ്ടോ എന്നു പരിശോധിക്കാം. വോട്ടര്‍ പട്ടികയില്‍ പേരുണ്ടെങ്കില്‍ മാത്രമേ വോട്ട് ചെയ്യാന്‍ സാധിക്കു.

വോട്ടര്‍ ഹെല്‍പ്പ് ലൈന്‍ നമ്പറായ 1950ലേക്കാണ് ഫോണ്‍ വഴി അറിയാന്‍ വിളിക്കേണ്ടത്. എസ്ടിഡി കോഡ് ചേര്‍ത്താാണ് വിളിക്കേണ്ടത്. ഫോണ്‍ വിളിച്ച് വോട്ടര്‍ ഐഡി കാര്‍ഡ് നമ്പര്‍ നല്‍കിയാല്‍ വിവരങ്ങള്‍ ലഭിക്കും.

1950 എന്ന നമ്പറിലേക്ക് എസ്എംഎസ് അയച്ചും വിവരം അറിയാം. ഇസിഐ (ഋഇക) എന്നു ടൈപ്പ് ചെയ്തു സ്‌പെയ്‌സ് ഇട്ട ശേഷം ഐഡി കാര്‍ഡിലെ അക്കങ്ങള്‍ ടൈപ്പ് ചെയ്താണ് അയക്കേണ്ടത്. വിവരങ്ങള്‍ എസ്എംഎസ് ആയി തന്നെ ലഭിക്കും.

കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്റെ വെബ്‌സൈറ്റായ eci.gov.in ല്‍ പ്രവേശിച്ച് ഇലക്ടറല്‍ സെര്‍ച്ച് എന്ന ലിങ്കില്‍ ക്ലിക്ക് ചെയ്ത് ഇലക്ഷന്‍ ഐഡി കാര്‍ഡ് നമ്പര്‍ (എപിക് നമ്പര്‍) നല്‍കി സംസ്ഥാനം നല്‍കിക്കഴിഞ്ഞാല്‍ വോട്ടര്‍ പട്ടികയിലെ വിവരങ്ങളെല്ലാം ലഭിക്കും.

Related Articles

Back to top button