IndiaLatest

വിവാഹ സത്കാരത്തിനിടെ മുളക് പൊടിയെറിഞ്ഞ് വധുവിനെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമം

“Manju”

കിഴക്കന്‍ ഗോദാവരി: വിവാഹ സത്കാരത്തിനിടെ വധുവിനെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ച് ബന്ധുക്കള്‍. ആന്ധ്രപ്രദേശിലെ കിഴക്കന്‍ ഗോദാവരിയിലാണ് സംഭവം. തടയാന്‍ ശ്രമിച്ചവര്‍ക്ക്് നേരെ മുളക് പൊടിയെറിഞ്ഞ് ഭീകരാന്തരീക്ഷം സൃഷ്ടിച്ചാണ് അമ്മ ഉള്‍പ്പെടെയുള്ളവര്‍ പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ചത്. ഇവര്‍ക്കൊപ്പം പോകാന്‍ പെണ്‍കുട്ടി തയാറായില്ല. എന്നാല്‍ പെണ്‍കുട്ടിയെ വലിച്ചിഴച്ച് കൊണ്ടുപോകുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്തു വന്നു.

ഞായറാഴ്ചയാണ് സംഭവം. വധുവായ സ്‌നേഹയും ബാട്ടിന വെങ്കിടനന്ദുവും ഏപ്രില്‍ 13 ന് വിവാഹിതരായിരുന്നു. പ്രണയത്തിലായിരുന്ന ഇരുവരും വിജയവാഡയിലെ ദുര്‍ഗാ ക്ഷേത്രത്തില്‍ വച്ചാണ് വിവാഹിതരായത്. വിവാഹ ശേഷം ഇരുവരും വെങ്കടനന്ദുവിന്റെ വീട്ടിലേക്ക് പോവുകയും ഞായറാഴ്ച വിവാഹ സത്കാരമായിരുന്നു. ഈ ചടങ്ങിനെ കുറിച്ച് സ്‌നേഹയുടെ വീട്ടുകാരോടും പറഞ്ഞിരുന്നു.

സത്കാരത്തിനുള്ള ഒരുക്കങ്ങള്‍ നടക്കുന്നിതിനിടെയാണ് സ്‌നേഹയുടെ അമ്മ പത്മാവതിയും ബന്ധുക്കളായ ചരണ്‍കുമാര്‍, ചന്തു എന്നിവര്‍ എത്തിയത്. തുടര്‍ന്ന് മുളക് പൊളി എറിയുകയും സ്‌നേഹയെ ബലം പ്രയോഗിച്ച് കൊണ്ടുപോകാന്‍ ശ്രമിക്കുകയുമായിരുന്നു. എന്നാല്‍ വരന്റെ കുടുംബാംഗങ്ങളും സുഹൃത്തുക്കളും ചേര്‍ന്ന് ഇത് തടഞ്ഞു. വരന്റെ ബന്ധുവിന് ആക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റു. സ്‌നേഹയുടെ ബന്ധുക്കള്‍ക്കെതിരെ പോലീസില്‍ പരാതി നല്‍കി. തട്ടികൊണ്ടു പോകാനും സ്വര്‍ണം മോഷ്ടിക്കാന്‍ ശ്രമിച്ചുവെന്നും ചൂണ്ടിക്കാട്ടിയാണ് പരാതി. ഇവര്‍ക്കെതിരെ അന്വേഷണം പുരോഗമിക്കുകയാണെന്ന് പോലീസ് പറഞ്ഞു.

Related Articles

Back to top button