KeralaLatest

ശാന്തിഗിരി ആശ്രമം കൊട്ടാരക്കര ബ്രാഞ്ചില്‍ തെങ്ങിന്‍ തൈകള്‍ നട്ടു

“Manju”

കൊട്ടാരക്കര: ശാന്തിഗിരി ആശ്രമം കൊട്ടാരക്കര ബ്രാഞ്ചില്‍ പൗര്‍ണമി ദിനമായ ഇന്ന് (23/04/24) അന്‍പത് തെങ്ങിന്‍ തൈകള്‍ നട്ടു. കൊട്ടാരക്കര ബ്രാഞ്ച് ആശ്രമം ഇന്‍ചാര്‍ജ് സ്വാമി മംഗളാനന്ദന്‍ ജ്ഞാനതപസ്വി ആദ്യ തൈ തട്ടു. മുതിര്‍ന്ന കര്‍ഷകരുടെ നേതൃത്വത്തിലാണ് ആശ്രമ വളപ്പില്‍ തെങ്ങിന്‍ തൈകള്‍ നട്ടത്.

ആശ്രമത്തിലെയും മറ്റും ആവശ്യങ്ങക്കായി തേങ്ങ പുറത്ത് നിന്ന് പൈസ കൊടുത്താണ് വാങ്ങുന്നത്. അതിനാല്‍ ആശ്രമത്തിന്റെ ആവശ്യങ്ങള്‍ക്ക് നാളികേരം ഉത്പാദിപ്പിക്കുകയെന്ന ലക്ഷ്യത്തോടെയാണ് തൈകള്‍ നട്ടത്.

Related Articles

Back to top button