LatestThiruvananthapuram

കോവിഡ് നാലാം തരംഗം: നിസാരമായി കാണരുതെന്ന് മുന്നറിയിപ്പ്

“Manju”

തിരുവനന്തപുരം: സംസ്‌ഥാനത്ത് കോവിഡിന്റെ നാലാം തരംഗം ജൂണ്‍-ജൂലൈ മാസത്തോടെ എത്തുമെന്ന് വിദഗ്‌ധര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ഈ സാഹചര്യത്തില്‍ ഇതിനെ നിസാരമായി കാണരുതെന്നും, ജാഗ്രത പാലിക്കണമെന്നുമാണ് സംസ്‌ഥാന ആരോഗ്യവകുപ്പിന്റെ നിര്‍ദ്ദേശം.

നിലവില്‍ സംസ്‌ഥാനത്ത് പതിനായിരത്തോളം ആളുകള്‍ മാത്രമാണ് കോവിഡ് ചികില്‍സയില്‍ കഴിയുന്നത്. കോവിഡ് നാലാം തരംഗത്തില്‍ രോഗവ്യാപന നിരക്ക് കൂടുതലാ‍കുമെങ്കിലും തീവ്രമാ‍കില്ല. മരണസാധ്യതയും കുറവായിരിക്കും. എന്നാല്‍ ജാഗ്രത തുടരണമെന്നും കോവിഡ് വിദഗ്‌ധസമിതി അധ്യക്ഷന്‍ ഡോക്‌ടര്‍ ബി ഇക്‌ബാല്‍ വ്യക്‌തമാക്കി.

മാസ്‌ക് ഉപയോഗിക്കുന്നതും സാനി‍റ്റൈസര്‍ ഉപയോഗിക്കുന്നതും ഒഴിവാക്കേണ്ടതില്ല. മാസ്‌ക് ഒരു പോക്കറ്റ് വാക്‌സിന്‍ ആണെന്നും, രോഗവ്യാപന അന്തരീക്ഷങ്ങളില്‍ ഉപയോഗിക്കുന്നത് ഉചിതമാണെന്നും, അതിലൂടെ രോഗവ്യാപനം കുറയ്‌ക്കാന്‍ സാധിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Related Articles

Back to top button