Thrissur
ക്ലിനിക്കൽ സൈക്കോളജിസ്റ്റിന്റെ ഒഴിവ്
ബിന്ദുലാൽ തൃശ്ശൂർ
സാമൂഹ്യനീതി വകുപ്പിന് കീഴിൽ ഇരിങ്ങാലക്കുട കല്ലേറ്റുംകരയിലെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫിസിക്കൽ മെഡിസിൻ ആൻഡ് റീഹാബിലിറ്റേഷൻ സെന്ററിൽ കേരള സാമൂഹ്യ സുരക്ഷ മിഷന്റെ സാമ്പത്തിക സഹായത്തോടെ പ്രവർത്തിക്കുന്ന റീജ്യനൽ ഓട്ടിസം റീഹാബിലിറ്റേഷൻ റിസർച്ച് സെന്റർ പ്രൊജക്റ്റിലേക്ക് ഒരു ക്ലിനിക്കൽ സൈക്കോളജിസ്റ്റിന്റെ താൽക്കാലിക ഒഴിവുണ്ട്. ക്ലിനിക്കൽ സൈക്കോളജിയിൽ ബിരുദാനന്തര ബിരുദവും എംഫിലുമാണ് യോഗ്യത. താൽപര്യമുള്ളവർക്ക് നവംബർ 10ന് ഉച്ച 3.30ന് മുമ്പായി എക്സിക്യുട്ടീവ് ഡയറക്ടർ, നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫിസിക്കൽ മെഡിസിൻ ആൻഡ് റീഹാബിലിറ്റേഷൻ, കല്ലേറ്റുംകര, ഇരിങ്ങാലക്കുട 680683 എന്ന വിലാസത്തിലോ [email protected] എന്ന ഇ-മെയിൽ വിലാസത്തിലോ അപേക്ഷിക്കാം. ഫോൺ: 0480 2881959, 7510870111