KeralaLatestThrissur

പ്രവാസികൾക്ക് ആവശ്യമായ മരുന്നുകൾ വിദേശത്ത് എത്തിച്ചു നൽകുകയാണ് പുന്നയൂർക്കുളം പഞ്ചായത്ത്.

“Manju”

ബിന്ദുലാല്‍ തൃശ്ശൂര്‍

 

ആദ്യഘട്ടത്തിൽ ദുബായ്, ഷാർജ, അബുദാബി എന്നിവടങ്ങളിലെ അഞ്ച് പേർക്ക് മരുന്നുകൾ എത്തിച്ച് പഞ്ചായത്തിലുള്ളവർക്ക് മാത്രമായ ആദ്യ സർവ്വീസ് വിജയകരമായി പൂർത്തീകരിച്ചു. തുടർന്ന് അയൽ പഞ്ചായത്തുകളായ പെരുമ്പടപ്പ്, പുന്നയൂർ എന്നിവിടങ്ങളിൽ വിദേശത്തുള്ള ഏഴുപേർക്കും മരുന്നുകൾ എത്തിച്ചു.

പ്രവാസി സംഘടനയായ ഗ്രാന്മ ഗുരുവായൂർ, അൽ നീം ഗ്രൂപ്പ് എന്നിവരുടെ സഹകരണത്തോടെയാണ് മരുന്നുകൾ എത്തിക്കുന്നത്. തിങ്കൾ, വ്യാഴം ദിവസങ്ങളിലാണ് മരുന്നുകൾ അയയ്ക്കുക. ഈ സഹായം പഞ്ചായത്ത് തുടരുമെന്ന് പുന്നയൂർക്കുളം പഞ്ചായത്ത് പ്രസിഡന്റ് എ. ഡി ധനീപ് അറിയിച്ചു. വിവരങ്ങൾക്ക് അതത് വാർഡ് മെമ്പർമാരെ ബന്ധപ്പെടുക.

Related Articles

Back to top button