IndiaLatest

റോഡിന് നടുവില്‍ കസേരയിലിരുന്ന് റീല്‍ എടുത്തു വൈറലായി; ഒടുവില്‍ അറസ്റ്റ്

“Manju”

ന്യൂഡല്‍ഹി: ഹൈവേയിലെ മധ്യത്തില്‍ ഗതാഗതത്തിന് തടസ്സമാകുന്ന വിധത്തില്‍ കസേരയില്‍ ഇരുന്ന് റീല്‍ എടുത്ത് വൈറലായി ഒടുവില്‍ അറസ്റ്റിലുമായി. റീല്‍ സമൂഹമാധ്യമത്തില്‍ വൈറലായതിന് ശേഷമാണ് ഡല്‍ഹി പോലീസ് ഇയാളെ അറസ്റ്റു ചെയ്തത്.

തിരക്കുള്ള റോഡിന് നടുവില്‍ ബൈക്ക് നിര്‍ത്തിയിട്ട് അതിനടുത്ത് കസേരയിട്ടിരിക്കുന്ന തരത്തിലാണ് റീല്‍ ചിത്രീകരിച്ചത്. റീല്‍ എടുത്തയാള്‍ക്കെതിരെ ഉയര്‍ന്ന പിഴ ചുമത്തണമെന്ന് പല സമൂഹമാധ്യമ ഉപയോക്താക്കളും ആവശ്യപ്പെട്ടു. യുവാവിനെ പോലീസ് ചോദ്യം ചെയ്തു വരികയാണ്.

Related Articles

Back to top button