KeralaLatestThiruvananthapuram

ശുചീകരണ കര്‍മ്മത്തില്‍ വ്യാപൃതരായി നെയ്യാറ്റിന്‍കരയിലെ ആത്മബന്ധുക്കള്‍

“Manju”
കര്‍മ്മത്തിലേര്‍പ്പെട്ടിരിക്കുന്ന നെയ്യാറ്റിന്‍കരയിലെ ഗുരുഭക്തര്‍

പോത്തന്‍കോട് : പോത്തന്‍കോട് ശാന്തിഗിരി ആശ്രമത്തില്‍ ശുചീകരണ കര്‍മ്മത്തില്‍ ഏര്‍പ്പെട്ട് ശാന്തിഗിരി ആശ്രമം നെയ്യാറ്റിന്‍കര ഏരിയയിലെ ആത്മബന്ധുക്കള്‍. എല്ലാ മാസവും അവസാന ഞായറാഴ്ച നെയ്യാറ്റിൻകര ഏരിയയിലെ ആത്മബന്ധുക്കൾ കേന്ദ്രാശ്രമത്തിൽ എത്തി ഓരോരോ കര്‍മ്മത്തില്‍ വ്യാപൃതരാകാറുണ്ട്. ഇന്ന് (28-4-2024) ഞായറാഴ്ച ശുചീകരണ കർമ്മത്തിലാണ് ഏർപ്പെട്ടത്.

നെയ്യാറ്റിൻകര ഏരിയയിലെ ശാന്തിഗിരി മാതൃമണ്ഡലം പ്രവർത്തകരുടെ ആഭിമുഖ്യത്തിവായമ് നെയ്യാറ്റിൻകര ഏരിയയിലെ ശാന്തിഗിരി വി.എസ്.എൻ.കെ., ശാന്തിഗിരി ഗുരുമഹിമ, ശാന്തിഗിരി ഗുരുകാന്തി പ്രവർത്തകർ കർമ്മത്തിൽ  പങ്കെടുത്തത്. കമ്മ്യൂണിറ്റി കിച്ചണിലും അതിന്റെ പരിസരത്തും സ്ത്രീകൾ ഉപയോഗിക്കുന്ന ശുചിമുറിയിലുമായി നടന്ന കർമ്മത്തിനു സമാദരണീയ ജനനി പ്രാർത്ഥന ജ്ഞാന തപസ്വിനി,നെയ്യാറ്റിൻകര ഏരിയ ഹെഡ് സമാദരണീയ സ്വാമി ആനന്ദജ്യോതി ജ്ഞാന തപസ്വി, ശാന്തിഗിരി മാതൃമണ്ഡലം ഇൻചാർജ് ജനനി ഗൗതമി ജ്ഞാന തപസ്വിനി, എന്നിവർ പ്രവർത്തകർക്ക് വേണ്ട സഹായസഹകരണങ്ങൾ നൽകി.
രാവിലെ 9 മണിയുടെ ആരാധനക്ക് ശേഷം പ്രാർത്ഥനയോടെ എല്ലാവരും കർമ്മം ആരംഭിക്കുകയും വൈകിട്ട് 5 മണിയുടെ ആരാധനയോടെ കർമ്മം പൂർത്തിയാക്കി ഗുരുപാദങ്ങളിൽ സമർപ്പിക്കുകയും ചെയ്തു.

എല്ലാ മാസവും ഒരു ദിവസം ഗുരുസന്നിധിയിൽ ഒത്തൊരുമിച്ചു കർമ്മം ചെയ്യണം എന്ന ഉദ്ദേശ്യത്തോടെയാണ് നെയ്യാറ്റിൻകരയിൽ നിന്നും ആത്മബന്ധുക്കൾ ഈ കർമ്മ പരിപാടിക്ക് എത്തിചേർന്നത്.

Related Articles

Back to top button