IdukkiKeralaLatest

മുല്ലപ്പെരിയാര്‍; റവന്യു ഉദ്യോഗസ്ഥര്‍ സ്ഥലത്ത് ക്യാമ്പ് ചെയ്യുന്നു

“Manju”

ഇടുക്കി: മുല്ലപ്പെരിയാര്‍ അണക്കെട്ട് തുറന്ന സാഹചര്യത്തില്‍ റവന്യു ഉദ്യോഗസ്ഥര്‍ സ്ഥലത്ത് ക്യാമ്പ് ചെയ്യുന്നുണ്ടെന്നും, സ്ഥിതി ഗതികള്‍ വിലയിരുത്തുകയാണെന്നും റവന്യു മന്ത്രി കെ രാജന്‍. മുല്ലപ്പെരുയാര്‍ വിഷയവുമായി ബന്ധപ്പെട്ട് തമിഴ്‌നാട് ഉദ്യോഗസ്ഥരുമായി ആശയവിനിമയം നടക്കുന്നുണ്ടെന്നും മന്ത്രി അറിയിച്ചു. ആശങ്കയല്ല ജാഗ്രതയാണ് വേണ്ടതെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം ഡാമിലെ ജലനിരപ്പ് റൂള്‍ കര്‍വ് പരിധിയായ 2398.32 അടി പിന്നിട്ടു. ഇടുക്കി അണക്കെട്ടിന്റെ ഷട്ടറുകള്‍ ഇന്നു വൈകിട്ട് നാലു മണിക്ക് ശേഷമോ, നാളെ രാവിലെ മുതലോ തുറക്കുമെന്നും, ഇതിന് ഇടുക്കി ജില്ലാ കളക്ടര്‍ അനുമതി നല്‍കിയെന്നും മന്ത്രി കെ കൃഷ്ണന്‍കുട്ടി അറിയിച്ചു

Related Articles

Back to top button