KeralaLatestThrissur

പ്രതിഷ്ഠാവാര്‍ഷികം ആഘോഷിച്ച് തങ്ങാലൂര്‍ ശാന്തിഗിരി ആശ്രമം

“Manju”

തൃശ്ശൂര്‍ : ശാന്തിഗിരി ആശ്രമം, തങ്ങാലൂര്‍ ബ്രാഞ്ചില്‍ ഇന്ന് ആറാമത് പ്രതിഷ്ഠാ വാര്‍ഷിക ദിനം ആഘോഷിക്കുന്നു. ആശ്രമം ചടങ്ങുകള്‍ക്ക് പുറമേ രാവിലെ 10 മണിക്ക് സത്സംഗം നടന്നു. കൊടുങ്ങല്ലൂര്‍ നഗരസഭ ചെയര്‍മാന്‍ വി.എസ്. ദിനല്‍ പ്രതിഷ്ഠാ വാര്‍ഷിക സമ്മേളനം ഉദ്ഘാടനം ചെയ്തു.

ശാന്തിഗിരി ആശ്രമം തൃശ്ശൂര്‍ ഏരിയ ചീഫ് (അഡ്മിനിസ്ട്രേഷ്‍) ജനനി കല്പന ജ്ഞാനതപസ്വിനി അദ്ധ്യക്ഷയായിരുന്ന യോഗത്തില്‍ ശാന്തിഗിരി ആശ്രമം കോട്ടയം ഏരിയ ഹെഡ് സ്വാമി ചിത്തശുദ്ധന്‍ ജ്ഞാനതപസ്വി മുഖ്യപ്രഭാഷണം നടത്തി. തങ്ങാലൂര്‍ ആശ്രമം ചീഫ് (സര്‍വ്വീസസ്) ജനനി ആദിത്യ ജ്ഞാനതപസ്വിനി മഹനീയ സാന്നിദ്ധ്യമായിരുന്നു. ശാന്തിഗിരി ആശ്രമം അഡ്വൈസറി കമ്മിറ്റി അഡ്വൈസര്‍ (മാര്‍ക്കറ്റിംഗ്) റ്റി.ആര്‍. സത്യന്‍, അഡ്വൈസര്‍ (പ്ലാനിംഗ് & ഡെവലപ്മെന്റ്) എം.പി.സലീം, ശാന്തിഗിരി വിശ്വസാംസ്കാരിക നവോത്ഥാനകേന്ദ്രം സീനിയര്‍ കണ്‍വീനര്‍ പി.സി. കൃഷ്ണദാസ്, മാതൃമണ്ഡലം അസിസ്റ്റന്റ് കണ്‍വീനര്‍ നിധി കെ.ജി., ശാന്തമഹിമ കോര്‍ഡിനേറ്റര്‍ വൈഷ്ണവ്ദാസ് വി.., ഗുരുമഹിമ കോര്‍ഡിനേറ്റര്‍ അമൃത കെ. മുകുന്ദന്‍ എന്നിവര്‍ ആശംസയര്‍പ്പിച്ചു.

ശാന്തിഗിരി ആശ്രമം തൃശ്ശൂര്‍ ഏരിയ ഹെഡ് സ്വാമി മുക്തചിത്തന്‍ ജ്ഞാനതപസ്വി സ്വാഗതവും തശ്ശൂര്‍ ഏരിയ സീനിയര്‍ മാനേജര്‍ രാജന്‍ സി.എസ്. കൃതജ്ഞതയും രേഖപ്പെടുത്തി.

Related Articles

Check Also
Close
Back to top button