IndiaKeralaLatest

ആത്മീയ ചൈതന്യം നിറഞ്ഞ മരുത്വാമല; പ്രാര്‍ത്ഥനയും സങ്കല്പവും നടത്തി അവധൂത സംഘം

“Manju”

പൊരുളുറങ്ങുന്ന മരുത്വാമല താണ്ടി നെറുകയിലെത്തുമ്പോള്‍ പറഞ്ഞറിയിക്കാന്‍ പറ്റാത്ത ഒരു യാത്രയും കാഴ്ചയുമായിരുന്നു ശാന്തിഗിരി അവധൂതയാത്ര സംഘത്തിന്. കണ്ടിട്ടും കണ്ടിട്ടും മതിവരാത്ത കന്യാകുമാരി. കടലിലെ തലയുയര്‍ത്തി നില്‍ക്കുന്ന തിരുവള്ളവരുടെ പ്രതിമയും വിവേകാനന്ദ പാറയും. തൊട്ടു പടിഞ്ഞാറ് അറബിക്കടല്‍. പിന്നെ പാടങ്ങള്‍, ഔഷധ സസ്യങ്ങളുടെ കലവറയായ മരുത്വാ മല. അഗസ്ത്യമുനിയും ശ്രീനാരായണ ഗുരുദേവനും ചട്ടമ്പിസ്വാമികളും ആത്മീയചൈതന്യം തിരിച്ചറിഞ്ഞ ആ പുണ്യ സ്ഥലം. അഗസ്ത്യമുനിയും ശ്രീനാരായണ ഗുരുദേവനുമലെലാം തപസ്സ് അനുഷ്ഠിച്ചിരുന്നു. ഗുരുദേവന്‍ ധ്യാനിക്കാനിരുന്ന കൊച്ചു ഗുഹ, പിള്ളത്തടമെന്ന പേരില്‍ ഏറെ പവിത്രമായ ഇവിടെ സംരക്ഷിച്ചു പോരുന്നു. മൂന്നു മലകളായി കാണുന്ന മരുത്വാമലയില്‍, മൂന്നാമത്തേതിലാണ് പിള്ളത്തടം ഗുഹയുള്ളത്. ദുര്‍ഘടമാണ് ഇങ്ങോട്ടുള്ള വഴി.ആറുവര്‍ഷം ഗുരുദേവന്‍ ഇവിടെ തപം ചെയ്തിരുന്നു. അക്കാലത്ത് മുള്‍ക്കാടുകളാല്‍ ചുററപ്പെട്ടതായിരുന്നു മരുത്വാമല. പുലിയുള്‍പ്പെടെയുളള്ള വന്യജീവികളും വിഷസര്‍പ്പങ്ങളും ധാരാളമുണ്ടായിരുന്നു.

തിരുവനന്തപുരം വഴി നാഗര്‍കോവിലെത്തിയാല്‍ അവിടെ നിന്ന പതിനൊന്ന് കിലോമീറ്റര്‍ ദൂരമേയുള്ള മരുത്വാമലയിലേക്ക്. പൊത്തയടി എന്നാണ് ഈ പ്രദേശം അറിയപ്പെടുന്നത്. മലകയറി തുടങ്ങുന്നിടത് ചെറിയ കോവിലുകളും പ്രാര്‍ത്ഥനാ മന്ദിരങ്ങളുമുണ്ട്.

ജ്ഞാനവേളയില്‍ പലഘട്ടങ്ങളില്‍ മരുത്വാമല സന്ദര്‍ശിച്ച് പ്രാര്‍ത്ഥനയും സങ്കല്പവും നടത്തിയിരുന്നു. 18 സിദ്ധന്മാര്‍ തപസ്സ് ചെയ്തതും ചരിത്രപ്രസിദ്ധവുമായ സ്ഥലമാണ് മരുത്വാമല. സന്ന്യാസിമാര്‍ക്ക് അനുഭവം പകരുന്ന ഇടമാണ് ഇവിടെ. നിയോഗ വഴികളില്‍ ആത്മജ്ഞാനവും തേടി നിരവധി മഹാത്മാക്കള്‍ വന്നു.

ഈ ആശ്രമം സുഗന്ധം പകരുന്നു. മഹാഗുരുക്കന്മാരുടെ അനന്തകാരുണ്യം ഉണ്ടാകണം. യാത്ര തീര്‍ന്നാലും ഇതിന്റെ മഹത്വം കാത്തുസൂക്ഷിക്കണം. ശാന്തിഗിരി ആശ്രമം ജനറല്‍ സെക്രട്ടറി സ്വാമി ഗുരുരത്‌നം ജ്ഞാനതപസ്വി അവിടെ നടന്ന സത്സംഗത്തില്‍ യാത്രികരോടായി പറഞ്ഞു.

ഇത്തരം സ്ഥലങ്ങള്‍ ആത്മീയ അനുഭൂതികളുടെ വെളിച്ചം പകരുന്ന ഇടമാണ്. ഭക്തിയില്‍ അടിസ്ഥാനപരമായ കാര്യം ശ്രദ്ധേയമാണ് അചഞ്ചലമായ വിശ്വാസം എല്ലാവരിലുമുണ്ടാവണം. ഗുരു യാത്ര ചെയ്ത സ്ഥലങ്ങളിലൂടെ പോകുമ്പോള്‍ ശാന്തിഗിരിയുടെ തനതായ ഒരു ആശയം പ്രസരിക്കുന്നു. ഷിര്‍ദ്ദിസായിബാബ ഗുരുവിന് അനുഭവത്തിന്റെ തിരുത്ത് നല്‍കിയ സ്ഥലമാണിത്. ആശ്രമം പ്രസിഡന്റ് സ്വാമി ചൈതന്യ ജ്ഞാനതപസ്വിയും സംഘത്തിലുള്ളവരോട് പറഞ്ഞു കൊടുത്തു.

മനുഷ്യ ജന്മം സാര്‍ത്ഥകമാക്കാന്‍ ഗുരുവിന്റെ വഴിയെ സഞ്ചരിക്കാന്‍ കഴിയട്ടെയെന്ന് മരുത്വാമല ആശ്രമം മഠാധിപതി സ്വാമി അരുപാനന്ദ ഗുരുവിന്റെ ശിഷ്യരോടായി പറഞ്ഞു.

 

 

 

 

 

 

Related Articles

Back to top button