IndiaKeralaLatest

നവഒലി ജ്യോതിര്‍ദിനം ആഘോഷങ്ങള്‍ക്ക് തുടക്കം; ഗവര്‍ണര്‍ ഉദ്ഘാടനം ചെയ്യും

 നവഒലി സാംസ്‌കാരിക സമ്മേളനം കേന്ദ്രമന്ത്രി വി.മുരളീധരന്‍ ഉദ്ഘാടനംചെയ്യും

“Manju”

പോത്തന്‍കോട് : ശാന്തിഗിരി ആശ്രമത്തില്‍ നവഒലി ജ്യോതിര്‍ദിനം സര്‍വമംഗള സുദിനം ആഘോഷങ്ങള്‍ക്ക് തുടക്കം. ഗുരുവിന്റെ 25-ാംമത് നവഒലി ജ്യോതിര്‍ദിനമാണ് ശാന്തിഗിരി പരമ്പര ഇന്ന് ആഘോഷിക്കുന്നത്.
രാവിലെ അഞ്ചുമണിക്ക് സന്ന്യാസ സംഘത്തിന്റെയും ബ്രഹ്‌മചര്യ സംഘത്തിന്റെയും നിയുക്തരായ 72 സ്ത്രീ പുരുഷന്മാരുടെയും പുഷ്പാഞ്ജലിയോടെ 25-ാം നവഒലി ജ്യോതിര്‍ദിനം സര്‍വ്വമംഗള സുദിനം പരിപാടികള്‍ ആരംഭിച്ചു. ആറു മണിക്ക് ധ്വജാരോഹണം. 7 മണിക്ക് പര്‍ണശാലയില്‍ പുഷ്പസമര്‍പ്പണം എന്നിവ നടന്നു.

രാവിലെ 11 മണിക്ക് സഹകരണ മന്ദിരത്തില്‍ നവഒലി ജ്യോതിര്‍ദിനം ആഘോഷങ്ങള്‍ കേരള ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ ഉദ്ഘാടനം ചെയ്യും. ഭക്ഷ്യ സിവില്‍ സപ്ലൈസ് വകുപ്പ് മന്ത്രി ജി.ആര്‍. അനില്‍ അദ്ധ്യക്ഷത വഹിക്കുന്ന ചടങ്ങില്‍ എം.വിന്‍സന്റ് എം.എല്‍.എ, ആശ്രമം പ്രസിഡന്റ് സ്വാമി ചൈതന്യ ജ്ഞാനതപസ്വി, ജനറല്‍ സെക്രട്ടറി സ്വാമി ഗുരുരത്‌നം ജ്ഞാന തപസ്വി എന്നിവര്‍ മഹനീയ സാന്നിദ്ധ്യമാകും.

ഉച്ചയ്ക്ക് 12 മണിക്ക് ഗുരുദര്‍ശനം. ഉച്ചയ്ക്ക് 2 മണിക്ക് സഹകരണ മന്ദിരത്തില്‍ വച്ച് നടക്കുന്ന നവഒലി ജ്യോതിര്‍ദിനം സാംസ്‌കാരിക സമ്മേളനം കേന്ദ്ര വിദേശകാര്യസഹമന്ത്രി വി. മുരളീധരന്‍ ഉദ്ഘാടനം ചെയ്യും. സംസ്ഥാന മൃഗസംരക്ഷണ ക്ഷീരവികസന വകുപ്പ് മന്ത്രി ജെ. ചിഞ്ചുറാണി ജീവകാരുണ്യ പദ്ധതികളുടെ ഉദ്ഘാടനം നിര്‍വ്വഹി്ക്കും.

എ.എ. റഹീം എം.പി., എം.എ.മാരായ ഡി.കെ. മുരളി, കടകംപള്ളി സുരേന്ദ്രന്‍, വി.ജോയി സംസ്ഥാന സഹകരണ യൂണിയന്‍ ചെയര്‍മാന്‍ കോലിയക്കോട് എന്‍.കൃഷ്ണന്‍ നായര്‍ എന്നിവര്‍ ആശംസയര്‍പ്പിക്കും. മുന്‍ മിസോറാം ഗവര്‍ണര്‍ കുമ്മനം രാജശേഖരന്‍ പുസ്തക പ്രകാശനം നടത്തും.

ആശ്രമം പ്രസിഡന്റ് സ്വാമി ചൈതന്യ ജ്ഞാനതപസ്വി, ജനറല്‍ സെക്രട്ടറി സ്വാമി ഗുരുരത്‌നം ജ്ഞാന തപസ്വി, വൈസ് പ്രസിഡന്റ് സ്വാമി നിര്‍മ്മോഹാത്മ ജ്ഞാന തപസ്വി, പാളയം ഇമാം ഡോ.വി.പി. ഷുഹൈബ്മ മൗലവി, ചെമ്പഴന്തി ശ്രീനാരായണ ഗുരുകുലം മഠാധിപതി സ്വാമി അഭയാനന്ദ എന്നിവര്‍ മഹനീയ സാന്നിദ്ധ്യമാകും.

മുന്‍ എം.പി. എന്‍ പീതാംബരക്കുറുപ്പ്, മുന്‍ എം.എല്‍.എ.എം.എ. വാഹിദ് , ബി.ജെ.പി. സ്റ്റേറ്റ് വൈസ് പ്രസിഡന്റ് സി. ശിവന്‍കുട്ടി, ദേശീയ നിര്‍വ്വാഹക സമിതി അംഗവും, പത്മനാഭസ്വാമി ക്ഷേത്രം അഡ്മിനിസ്‌ട്രേഷന്‍ കേന്ദ്രഗവ. പ്രതിനിധിയുമായ കരമന ജയന്‍, ബി.ജെ.പി. സ്റ്റേറ്റ് വൈസ് പ്രസിഡന്റ് അഡ്വ.എസ്. സുരേഷ്., മുന്‍ എം.എല്‍.എ.മാരായ വര്‍ക്കല കഹാര്‍, ശബരീനാഥന്‍, മാണിക്കല്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.ജയന്‍, പോത്തന്‍കോട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് റ്റി.ആര്‍. അനില്‍കുമാര്‍, ബി.ജെ.പി. തിരു.ജില്ല ട്രഷറര്‍, എം. ബാലമുരളി, ഡി.സി.സി. വൈസ് പ്രസിഡന്റ് അഡ്വ. എം. മുനീര്‍, മോഹന്‍ദാസ് ഗ്രൂപ്പ് ഓഫ് കമ്പനീസ് ഡയറക്ടര്‍ റാണി മോഹന്‍ദാസ്, ആശ്രമം അഡൈ്വസറി കമ്മിറ്റി കമ്മ്യൂണിക്കേഷന്‍സ് അഡൈ്വസര്‍ സബീര്‍ തിരുമല, കെ.പി.സി.സി. മുന്‍ സെക്രട്ടറി എം.എ. ലത്തീഫ്, ഉള്ളൂര്‍ മലങ്കര ഓര്‍ത്തഡോക്‌സ് ചര്‍ച്ച് ഫാ.എബ്രഹാം തോമസ്, പൊതു പ്രവര്‍ത്തകയും മുന്‍ മുഖ്യമന്ത്രിയുടെ മകളുമായ മറിയ ഉമ്മന്‍, സി.പി.ഐ.(എം.) വെഞ്ഞാറമ്മൂട് ഏരിയ സെക്രട്ടറി ഇ.എ. സലീം, പോത്തന്‍കോട് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് അനിത കുമാരി, മാണിക്കല്‍ ഗ്രാമപഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍ പേഴ്‌സണ്‍ ആര്‍.സഹീറത്ത് ബീവി, സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ലുവന്‍സറും വാഗ്മിയുമായ ഡോ.അനില്‍ മുഹമ്മദ്, മാണിക്കല്‍ ഗ്രാമപഞ്ചായത്ത് വികസനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ എം. അനില്‍കുമാര്‍, വാമനപുരം ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ കെ.സജീവ്, മാണിക്കല്‍ ഗ്രാമപഞ്ചായത്ത് മെമ്പര്‍ കോലിയക്കോട് മഹീന്ദ്രന്‍, കേരളകോണ്‍ഗ്രസ് എം. സെക്രട്ടറി ഷോഫി കെ., മഹിള കോണ്‍ഗ്രസ് സ്റ്റേറ്റ് സെക്രട്ടറി ദീപ അനില്‍, കോണ്‍ഗ്രസ് നെടുമങ്ങാട് മണ്ഡലം കമ്മിറ്റ മെമ്പര്‍ കെ.കിരണ്‍ദാസ്, മുന്‍ മെമ്പര്‍ റ്റി.മണികണ്ഠന്‍ നായര്‍, മുസ്ലീം ലീഗ് നെടുമങ്ങാട് മണ്ഡലം കമ്മിറ്റി മെമ്പര്‍ പോത്തന്‍കോട് റാഫി, ശാന്തിഗിരി ആശ്രമം അഡൈ്വസറി കമ്മിറ്റി ലാ പേട്രണ്‍ മുരളീ ശ്രീധര്‍, ശാന്തിഗിരി കമ്മ്യൂണിക്കേഷന്‍സ് ഡെപ്യൂട്ടി എഡിറ്റര്‍ അനില്‍ ചേര്‍ത്തല, ശാന്തിഗിരി വിശ്വസാംസ്‌കാരിക നവോത്ഥാന കേന്ദ്രം സീനിയര്‍ കണ്‍വീനര്‍ രാജന്‍ സി.എസ്., മാതൃമണ്ഡലം ഗവേണിംഗ് കമ്മിറ്റി കണ്‍വീനര്‍ ഡോ.ശ്രദ്ധ സുഗതന്‍, ഗുരുമഹിമ ഗവേണിംഗ് കമ്മിറ്റി കോര്‍ഡിനേറ്റര്‍ കുമാരി മുക്ത സുരേഷ് എന്നിവര്‍ ആശംസകളര്‍പ്പിക്കും. ആശ്രമം ജോയിന്റ് സെക്രട്ടറി സ്വാമി നവനന്മ ജ്ഞാനതപസ്വി സ്വാഗതം ആശംസിക്കുന്ന യോഗത്തിന് ബ്രഹ്‌മചാരി ഡോ.പി. അരവിന്ദ് കൃതജ്ഞതയര്‍പ്പിക്കും.

വൈകുന്നേരം 5 മണിക്ക് ദീപം പ്രദക്ഷിണം. ഗുരു ആദിസങ്കല്പത്തില്‍ ലയിച്ച സമയമായ രാത്രി 9 മണി മുതല്‍ 9.30 വരെ പ്രാര്‍ത്ഥനയും സന്ന്യാസ സംഘത്തിന്റെയും ബ്രഹ്‌മചര്യ സംഘത്തിന്റെയും പുഷ്പാഞ്ജലിയും സര്‍വ്വവിധ വാദ്യഘോഷങ്ങളുടെ മേളനവും നടക്കും.

ദിവ്യപൂജാ സമര്‍പ്പണം നടന്ന സമയമായ മെയ് 7 വൈകുന്നേരം 4.30 മുതല്‍ 5.30 വരെ നടക്കുന്ന പ്രാര്‍ത്ഥനയും സന്ന്യാസ സംഘത്തിന്റെയും ബ്രഹ്‌മചര്യ സംഘത്തിന്റെയും പുഷ്പാഞ്ജലിയോടെ നവഒലി ജ്യോതിര്‍ദിന പരിപാടികള്‍ക്ക് സമാപനമാകും.

 

Related Articles

Back to top button