IndiaLatest

അഗ്നിവീര്‍ റിക്രൂട്ട്‌മെന്റ്; മാര്‍ച്ച്‌ 21വരെ അപേക്ഷിക്കാം

“Manju”

കരസേനയിലേക്ക് അഗ്നിവീർ തിരഞ്ഞെടുപ്പിനുള്ള ഓണ്‍ലൈൻ രജിസ്‌ട്രേഷൻ ആരംഭിച്ചു. അഗ്‌നിവീർ ജനറല്‍ ഡ്യൂട്ടി, അഗ്‌നിവീർ ടെക്നിക്കല്‍, അഗ്നിവീർ ട്രേഡ്സ്മാൻ (യോഗ്യത: 10-ാം ക്ലാസ്, എട്ടാം ക്ലാസ് പാസ്), അഗ്നിവീർ ഓഫീസ് അസി/സ്റ്റോർ കീപ്പർ ടെക്നിക്കല്‍ എന്നീ വിഭാഗങ്ങളിലേക്കാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. ഫെബ്രുവരി 13-ന് ഓണ്‍ലൈൻ രജിസ്‌ട്രേഷൻ ആരംഭിച്ചു. മാർച്ച്‌ 21-ന് മുമ്പായി ഉദ്യോഗാർത്ഥികള്‍ അപേക്ഷ സമർപ്പിക്കണം.

തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം എന്നീ ജില്ലകളിലെ പുരുഷ ഉദ്യോഗാർത്ഥികള്‍ക്കാണ് അപേക്ഷിക്കാൻ അവസരം. ഓണ്‍ലൈൻ കംമ്പ്യൂട്ടർ അധിഷ്ഠിത എഴുത്തുപരീക്ഷ (ഓണ്‍ലൈൻ CEE), റിക്രൂട്ട്മെന്റ് റാലി എന്നിങ്ങനെ രണ്ട് ഘട്ടങ്ങളിലായാണ് റിക്രൂട്ട്മെന്റ് നടക്കുന്നത്. താത്പര്യമുള്ള ഉദ്യോഗാർത്ഥികള്‍ www.joinindianarmy.nic.in എന്ന വെബ്‌സൈറ്റില്‍ ലോഗിൻ ചെയ്ത് അവരുടെ യോഗ്യതാ നില പരിശോധിച്ച്‌ പ്രൊഫൈല്‍ സൃഷ്ടിക്കുക.

ഏപ്രില്‍ 22-മുതല്‍ ഓണ്‍ലൈൻ പരീക്ഷ ആരംഭിക്കും. ഇന്ത്യൻ ആർമിയിലേക്കുള്ള റിക്രൂട്ട്‌മെന്റ് മെറിറ്റ് അടിസ്ഥാനമാക്കിയുള്ളതാണ്.

Related Articles

Back to top button