IndiaLatest

ആദ്യ വനിത ബിഷപ്പ് ചുമതലയേറ്റു

“Manju”

ചർച്ച്‌ ഓഫ് നോർത്ത് ഇന്ത്യയിലെ ആദ്യ വനിത ബിഷപ്പ് ചുമതല ഏറ്റു. ഒഡിഷയിലെ ഫുല്‍ബാനി രൂപതയുടെ ബിഷപ്പ് ആയി റവറെന്റ് വയലറ്റ് നായക് ആണ് ചുമതല ഏറ്റത്. 2001 മുതല്‍ ഫുല്‍ബാനി മഹാ ഇടവകയിലെ പുരോഹിതയാണ് റവ.വയലറ്റ്.

ഇന്ത്യയിലെ 22 സംസ്ഥാനങ്ങളിലും ആൻഡമാൻ നിക്കോബാർ ദ്വീപിലും സാന്നിധ്യമുള്ള ചർച്ച്‌ ഓഫ് നോർത്ത് ഇന്ത്യ രൂപീകരിച്ചു 54 വർഷങ്ങള്‍ക്ക് ശേഷമാണ് ഒരു വനിത ബിഷപ്പ് സ്ഥാനത്തേക്ക് എത്തുന്നത്. ഡല്‍ഹിയിലെ ചർച് ഓഫ് നോർത്ത് ഇന്ത്യ ആസ്ഥാനമായ കത്തീഡ്രല്‍ ചർച്ച്‌ ഓഫ് റിഡംപ്ഷനില്‍ നടന്ന ചടങ്ങിലാണ് റവറന്റ് വയലറ്റ് നായക് ബിഷപ്പായി ചുമതല ഏറ്റത്. ഭർത്താവ്: സമീർ സാഹു.

Related Articles

Back to top button