KeralaLatest

സബ് ജില്ലാ കലോത്സവത്തിന് ഇന്ന് തിരിതെളിയും.

“Manju”

പോത്തൻകോട് / വട്ടപ്പാറ : കണിയാപുരം വിദ്യാഭ്യാസ ഉപജില്ലാ സ്കൂൾ കലോത്സവത്തിന് ഇന്ന് തിരിതെളിയും. കന്യകുളങ്ങര ഗേൾസ് ഹയർ സെക്കന്ററി സ്കൂൾ , ഗവ.ബോയിസ് ഹൈസ്കൂൾ തന്നിവിടങ്ങളിലെ 8 വേദികളിലായി എൽ.പി., യു.പി.എച്ച്.എസ്, ഹയർ സെക്കന്ററി തലങ്ങളിലെ 262 വിഭാഗങ്ങളിലായി 4516 വിദ്യാർത്ഥികളാണ് കലോത്സവങ്ങളിൽ മാറ്റുരയ്ക്കുന്നത്. ഇന്ന് രാവിലെ 10 മുതൽ രചനാ മത്സരങ്ങൾ നടക്കും. തിങ്കളാഴ്ച രാവിലെ 9 ന് നടക്കുന്ന സാംസ്കാരിക സംഗമത്തിൽ മന്ത്രി ജി.ആർ. അനിൽ കലോത്സവം ഉദ്ഘാടനം ചെയ്യും. വെമ്പായം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ബീനാ ജയൻ അദ്ധ്യക്ഷത വഹിക്കുന്ന സമ്മേളനത്തിൽ കണിയാപുരം എ.ഇ.ഒ. ഷീജ സ്വാഗതം പറയും. വാമനപുരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജി. കോമളം, ജില്ലാ പഞ്ചായത്ത് അംഗങ്ങളായ ശ്രീകാന്ത്, കെ.ഷീലാകുമാരി , ഗ്രാമ പഞ്ചായത്ത് പ്രസിഡന്റുമാരായ അനി്ത അനിൽ, റ്റി.ആർ. അനിൽ, നഗരസഭാ കൗൺസിലർ എം.ബിനു,

വിഭു പിരപ്പൻകോട്, വിവിധ ജനപ്രതിനിധികൾ തുടങ്ങിയവർ പങ്കെടുക്കും. ബുധനാഴ്ച വൈകിട്ട് 5 ന് മാണിക്കൽ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കുതിരക്കുളം ജയന്റെ അദ്ധ്യക്ഷതയിൽ ചേരുന്ന സമാപന സമ്മേളനവും സമ്മാനധാനവും വി.ശശി എം.എൽ.എ. ഉദ്ഘാടനം ചെയ്യുമെന്ന് സ്വാഗത സംഗത്തിന് വേണ്ടി. എ.ഇ.ഒ. ഷീജ, അദ്ധ്യപകരായ എസ്. മധു , അനസ്, സുനിൽകുമാർ, എം. നഹാസ് തുടങ്ങിയവർ അറിയിച്ചു.

Related Articles

Back to top button