LatestThiruvananthapuram

തിരുവനന്തപുരം വിമാനത്താവളത്തിന് അന്താരാഷ്‌ട്ര പുരസ്കാരം

“Manju”

തിരുവനന്തപുരം: കോണ്‍ഫെഡറേഷൻ ഓഫ് ഇന്ത്യൻ ഇൻഡസ്ട്രി (സിഐഐ- ഐടിസി) സെന്റർ ഓഫ് എക്സലൻസ് ഫോർ സസ്റ്റെയ്നബിള്‍ ഡെവലപ്മെന്റിന്റെ സീറോ വേസ്റ്റ് ടു ലാൻഡ്ഫില്‍ അംഗീകാരം നേടി തിരുവനന്തപുരം രാജ്യാന്തര വിമാനത്താവളം. വിമാനത്താവളത്തില്‍ സുസ്ഥിര മാലിന്യ സംസ്കരണത്തിനായി അവലംബിച്ച മാലിന്യം കുറയ്‌ക്കല്‍, പുനരുപയോഗം, പുനഃസംസ്കരിക്കല്‍, വീണ്ടെടുക്കല്‍ എന്നിവയിലൂടെ കൈവരിച്ച നേട്ടത്തിനാണ് അംഗീകാരം. നൂറ് ശതമാനം പ്ലാസ്റ്റിക് മാലിന്യങ്ങളും ഖരമാലിന്യങ്ങളും വിമാനത്താവളത്തില്‍ സംസ്കരിക്കുന്നുണ്ട്. ഉത്പാദിപ്പിക്കുന്ന മാലിന്യത്തിന്റെ അളവ് കുറയ്‌ക്കുന്നതിനൊപ്പം 99 ശതമാനവും മാലിന്യ രൂപത്തില്‍ നിന്ന് മാറ്റുകയെന്നതാണ് സീറോ വേസ്റ്റ് ടു ലാൻഡ്ഫില്‍ എന്നിന്റെ ലക്ഷ്യം.

കടലാസ് മാലിന്യം, കട്ട്ലറി വേസ്റ്റ്, ഭക്ഷണാവിഷ്ടങ്ങള്‍, റോഡ് മാലിന്യങ്ങള്‍ എന്നിവയായിരുന്നു വിമാനത്താവളത്തിലെ മാലിന്യ ഉത്പാദനത്തിന്റെ പ്രധാന ഉറവിടങ്ങള്‍. വേർതിരിക്കുന്ന മാലിന്യങ്ങള്‍ ശേഖരിക്കുന്നതിനും റീസൈക്ലിംഗ് യാർഡിലേക്ക് പ്രത്യേക സംവിധാനവുമുണ്ട്.

Related Articles

Back to top button