InternationalLatest

ധ്യാനിക്കുന്ന ബുദ്ധ സന്യാസിയായി ട്രംപ്

“Manju”

ധ്യാനിക്കുന്ന ബുദ്ധ സന്യാസിയായി ട്രംപ്; വൈറലായി ചൈനീസ് പ്രതിമ - Chinese  furniture maker creates statues of Donald Trump dressed in Buddhist robes -  AajTak

മുന്‍ യു എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനെ അത്രപെട്ടന്നൊന്നും ലോകം മറക്കില്ല. വിവാദ പ്രസ്താവനകളിലൂടെയാണ് ട്രംപ് എപ്പോഴും വാര്‍ത്തകളില്‍ ഇടം നേടാറുള്ളത്. ഇപ്പോള്‍ ട്രംപിന്റെ പ്രതിമയും ട്രെന്റായിരിക്കുകയാണ്. ട്രംപിന് ഏറ്റവും വിരോധമുണ്ടായിരുന്ന ചൈനയിലാണ് ട്രംപിന്റെ പ്രതിമകള്‍ നിര്‍മ്മിക്കപ്പെടുന്നത് എന്നതാണ് ഏറെ കൗതുകകരം.

ചൈനീസ് ഫര്‍ണിച്ചര്‍ നിര്‍മാതാവായ ഹോങ് ജിന്‍‌ഷിയാണ് ട്രംപിന്റെ ചെറു പ്രതിമകള്‍ നിര്‍മ്മിച്ചിരിക്കുന്നത്. ബുദ്ധ സന്യാസിയേപ്പോലെ ധ്യാനിച്ചിരിക്കുന്ന ട്രംപിനെയാണ് പ്രതിമയില്‍ കാണാനാകുക. കഴിഞ്ഞ വര്‍ഷം വെറുതേ ഒരു രസത്തിന് വേണ്ടിയാണ് ഹോങ് ഇത്തരത്തില്‍ ഒരു പ്രതിമ നിര്‍മ്മിച്ചത്.

ആറുമാസം കഴിഞ്ഞപ്പോള്‍, ഹോങിന്റെ ഹോബി ഒരു ചെറിയ സൈഡ് ബിസിനസ് ആയി മാ‍റി. ഫ്യൂജിയന്‍ പ്രവിശ്യയിലെ ഡെഹുവ പട്ടണത്തില്‍ അദ്ദേഹം പ്രതിമ നിര്‍മ്മിക്കാന്‍ ഒരു വര്‍ക്ക് ഷോപ്പ് ആരംഭിച്ചു. തീവ്രനിലപാടുകള്‍ക്ക് പേരുകേട്ട ട്രംപും ബുദ്ധമതവും തമ്മിലുള്ള വൈരുദ്ധ്യമാണ് ഇത്തരത്തില്‍ ഒരു പ്രതിമ തെരഞ്ഞെടുക്കാന്‍ ഹോങിന് പ്രചോദനമായത്.

Related Articles

Back to top button