KeralaLatest

പുത്തന്‍ ഉണര്‍വ്വേകി ശാന്തിമഹിമ ദ്വിദിന ക്യാമ്പ് ഉണര്‍വിന് ഇന്ന് തുടക്കം

“Manju”

പോത്തന്‍കോട് ; പുത്തന്‍ ഉണര്‍വേകി ശാന്തിമഹിമയുടെ ഉണര്‍വ് ദ്വിദിന ക്യാമ്പിന് കോന്നി ആശ്രമത്തില്‍ ഇന്ന് (25-05-2024) തിരിതെളിഞ്ഞു. രാവിലെ പ്രാര്‍ത്ഥനയിലും കര്‍മ്മത്തിലും ശാന്തിമഹിമ പ്രവര്‍ത്തകര്‍ സജീവമായി ഏര്‍പ്പെട്ടു. ബ്രഹ്മചാരി എസ്. സംഘമിത്രന്‍ സ്വാഗതം ആശംസിച്ച ഉദ്ഘാടന യോഗത്തില്‍ ശാന്തിമഹിമ ഗവേണിംഗ് കമ്മിറ്റി കോര്‍ഡിനേറ്റര്‍ ബ്രഹ്മചാരി ഗുരുപ്രിയന്‍ ജി. ആമുഖമായി സംസാരിച്ചു.

പത്തനംതിട്ട ഏരിയ ഇന്‍ചാര്‍ജ് സ്വാമി പ്രകാശരൂപ ജ്ഞാനതപസ്വി അദ്ധ്യക്ഷനായിരുന്ന ചടങ്ങില്‍ ബ്രഹ്മചാരിമാരായ ജ്ഞാനമിത്രന്‍ എസ്., മഹിതന്‍ എം, അജിത്കുമാര്‍ കെ.എസ്., ഗുരുദത്ത് കെ.എസ്., നിത്യപ്രകാശ് എന്നിവര്‍ മഹനീയ സാന്നിദ്ധ്യമായി. വിശ്വസാംസ്കാരിക നവോത്ഥാനകേന്ദ്രം പത്തനംതിട്ട ഏരിയ കണ്‍വീനര്‍ സുധന മോഹന്‍ ആശംസയും തിരുവനന്തപുരം റൂറല്‍ ഏരിയ കോര്‍ഡിനേറ്റര്‍ ആദിത്യന്‍ എസ് നന്ദിയും രേഖപ്പെടുത്തി.

നെയ്യാറ്റിന്‍കര, തിരുവനന്തപുരം (സിറ്റി), തിരുവനന്തപുരം (റൂറല്‍), നെടുമങ്ങാട്, ആറ്റിങ്ങല്‍, കൊട്ടാരക്കര, കൊല്ലം, പത്തനംതിട്ട, പുനലൂര്‍, കരുനാഗപ്പള്ളി എന്നീ ഏരിയകൾ ചേർന്ന് സൗത്ത് റിജിയണൽ ക്യാമ്പായിട്ടാണ് ശാന്തിഗിരി ആശ്രമം കോന്നി (പത്തനംതിട്ട) ബ്രാഞ്ചിൽ വെച്ച് നടക്കുന്നത്.

Related Articles

Back to top button