ErnakulamKeralaLatest

10, 12 ക്ലാസ്സ് പരീക്ഷകളില്‍ ഉന്നതവിജയം കരസ്ഥമാക്കിയ വിദ്യാർത്ഥികളെ അനുമോദിച്ചു

“Manju”

എറണാകുളം: ശാന്തിഗിരി ആശ്രമം, പാലാരിവട്ടം ബ്രാഞ്ചിൽ സംഘടിപ്പിച്ച ശാന്തിഗിരി ശാന്തിമഹിമയുടെ ഉണർവ്വ് ‘ദ്വിദിന’ ക്യാമ്പിൻ്റെ സമാപനദിവസമായ ഡിസംബര്‍ 26 ന് ശാന്തിഗിരി ആശ്രമം, പാലാരിവട്ടം ബ്രാഞ്ച് ആഡിറ്റോറിയത്തിൽ നടന്ന സമാപന സമ്മേളനത്തില്‍ 10, 12 ക്ലാസ്സ് പരീക്ഷകളില്‍ ഉന്നതവിജയം കരസ്ഥമാക്കിയ വിദ്യാർത്ഥി- വിദ്യാർത്ഥിനികൾക്ക് സന്ന്യാസിമാർ സ്നേഹോപഹാരങ്ങള്‍ നല്‍കി. സ്വാമി തനിമോഹനൻ ജ്ഞാന തപസ്വി, സ്വാമി ചിത്തശുദ്ധൻ ജ്ഞാന തപസി, ജനനി വിനയ ജ്ഞാന തപസ്വിനി, ബ്രഹ്മചാരി പി. ആര്‍. ശാന്തിപ്രിയൻ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു. ‘ഉണർവ്വ്’ ദ്വിദിന ക്യാമ്പിൽ പങ്കെടുത്ത ശാന്തിഗിരി  ശാന്തിമഹിമ പ്രവര്‍ത്തകര്‍ക്ക് സർട്ടിഫിക്കറ്റും ഉപഹാരങ്ങളും വിതരണം ചെയ്തു.

10 ലും, 12ൽ ഉന്നത വിജയം നേടിയവര്‍:

1 അതുല്യ ഗോവിന്ദ് (CBSE 12)
2 എസ്സ്. അര്‍ച്ചിതന്‍  (SSLC 10)
3 എസ്സ്. വി. വിനായക്  (CBSE 10)
4  കെ. എസ്സ്. ഗുരുപ്രീതി (SSLC 10)
5. വി. എം. ഗുരുപ്രഭ  (SSLC 10)
6. കൃഷ്ണതീര്‍ത്ഥ  (SSLC 10)
7. ഗുരുദത്ത് അഭിന്‍രാജ് (SSLC 10)
8. പി. എസ്സ്. വിനീത് (SSLC 10)

 

Related Articles

Back to top button