IndiaLatest

ദില്ലി വിവേക് വിഹാര്‍ ആശുപത്രിയിലെ തീപിടിത്തം : നവജാത ശിശുക്കളുടെ മരണം ഏഴായി

“Manju”

 

ന്യൂദല്‍ഹി : ദില്ലിയിലെ വിവേക് വിഹാറിലെ കുട്ടികളുടെ ആശുപത്രിയിലുണ്ടായ തീപിടിത്തത്തില്‍ ഏഴ് നവജാത ശിശുക്കള്‍ മരിച്ചു. അഞ്ച് കുഞ്ഞുങ്ങള്‍ വെന്റിലേറ്ററില്‍ ചികിത്സയിലാണ്. നവജാത ശിശുക്കളുടെ ആശുപത്രിക്കൊപ്പം ഓക്സിജന്‍ റീഫില്ലിങ് കേന്ദ്രവും പ്രവര്‍ത്തിച്ചിരുന്നുവെന്ന് പരിക്കേറ്റവര്‍ ആരോപിച്ചു. അനധികൃതമായാണ് ഈ സംവിധാനം പ്രവര്‍ത്തിച്ചിരുന്നത്. പല തവണ പരാതി നല്‍കിയിട്ടും പോലീസ് നടപടി എടുത്തില്ല. അഞ്ച് തവണ പൊട്ടിത്തെറി ഉണ്ടായെന്നും ദൃക്സാക്ഷികള്‍ പറഞ്ഞു. തീപിടിത്തത്തെ കുറിച്ച് അന്വേഷിക്കാന്‍ ലെഫ്റ്റനന്റ് ഗവര്‍ണര്‍, ചീഫ് സെക്രട്ടറിക്ക് നിര്‍ദേശം നല്‍കി.

Related Articles

Back to top button