InternationalLatest

സൗദിയില്‍ 3,260 പുതിയ രോഗികള്‍

“Manju”

ജിദ്ദ: സൗദിയില്‍ ഇന്ന് 3,260 പുതിയ കോവിഡ് രോഗികളും 3,878 രോഗമുക്തിയും രേഖപ്പെടുത്തി. ഇതോടെ ഇതുവരെ രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്യപ്പെട്ട ആകെ കോവിഡ് കേസുകളുടെ എണ്ണം 7,08,897 ഉം രോഗമുക്തരുടെ എണ്ണം 6,66,697 ഉം ആയി. പുതുതായി ഒരു മരണം കോവിഡ് മൂലമാണെന്ന് സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്തെ ആകെ മരണം 8,954 ആയി. നിലവില്‍ 33,246 പേര്‍ രോഗം ബാധിച്ച്‌ ചികിത്സയിലുണ്ട്. ഇവരില്‍ 1,087 പേര്‍ ഗുരുതരാവസ്ഥയിലാണ്. ഇവര്‍ രാജ്യത്തെ വിവിധ ആശുപത്രികളില്‍ തീവ്രപരിചരണ വിഭാഗത്തിലാണ്. ബാക്കിയുള്ളവരുടെ നില തൃപ്തികരമാണ്. രാജ്യത്തെ കോവിഡ് മുക്തി നിരക്ക് 94.04 ശതമാനവും മരണനിരക്ക് 1.26 ശതമാനവുമാണ്.

Related Articles

Back to top button