KannurKeralaLatest

നിർദ്ധന കുടുംബങ്ങൾക്ക് വീട് നിർമിക്കാൻ സ്ഥലം നൽകി

“Manju”

കണ്ണൂർ: വീടും സ്ഥലവുമില്ലാത്ത കുടുംബങ്ങൾക്ക് വീട് നിർമിക്കാൻ സൗജന്യമായി സ്ഥലം നൽകി കണ്ണൂർ ചാവശേരിയിലെ പി.ഡബ്ല്യു. ഡി. കോൺട്രാക്ടർ എൻ.വി. സുരേന്ദ്രൻ മാതൃകയായി. മട്ടന്നൂർ നഗരസഭയിലെ കോളാരി വില്ലേജിൽപ്പെടുന്ന തന്റെ 30.5 സെന്റ് സ്ഥലമാണ് ജില്ലയിലെ വിവിധ ഭാഗങ്ങളിൽ താമസിക്കുന്ന കുടുംബങ്ങൾക്ക്സാന്ത്വന സ്പർശംഎന്ന പരിപാടിയിൽ സൗജന്യമായി നൽകിയത്.

ശാന്തിഗിരി വിശ്വസാംസ്കാരിക നവോത്ഥാന കേന്ദ്രം ഗവേണിംഗ് കമ്മിറ്റി അംഗം മനോജ് മാത്തന്റേയും കണ്ണൂർ ഏരിയ കമ്മിറ്റിയുടേയും ശ്രമഫലമായി ചക്കരക്കൽ യൂണിറ്റിലെ ബാബു, ചിറക്കൽ യൂണിറ്റിലെ ബൈജു ഗോപാൽ എന്നീ ആത്മബന്ധുക്കൾക്ക് 4.5 സെന്റ് സ്ഥലം വീതം ലഭിച്ചു. 29.05.2024 ബുധനാഴ്ച മട്ടന്നൂർ ലയൺസ് ഹാളിൽ വച്ച് നടന്ന ചടങ്ങിൽ മുൻ ആരോഗ്യ മന്ത്രി കെ.കെ.ശൈലജ ടീച്ചർ, ഗുണഭോക്താക്കൾക്ക് ആധാരം കൈമാറി.

 

Related Articles

Back to top button