IndiaLatest

350ല്‍ അധികം സീറ്റ് നേടി എന്‍ഡിഎ സര്‍ക്കാര്‍ വീണ്ടും അധികാരത്തിലെത്തുമെന്ന് എക്സിറ്റ് പോള്‍ ഫലം

“Manju”

 

ന്യൂഡല്‍ഹി : 350ല്‍ അധികം സീറ്റ് നേടി ബിജെപി നയിക്കുന്ന എന്‍ഡിഎ സര്‍ക്കാര്‍ രാജ്യത്ത് വീണ്ടും അധികാരത്തിലെത്തുമെന്ന് എക്സിറ്റ് പോള്‍ ഫലങ്ങള്‍. ലോക്‌സഭയിലേക്കുള്ള അവസാനഘട്ട പോളിംഗിന് പിന്നാലെയാണ് വിവിധ എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ പുറത്തു വന്നത്. പുറത്ത് വന്ന എല്ലാ സര്‍വ്വേകളും മോദിയുടെ മൂന്നാമൂഴം പ്രവചിക്കുമ്പോള്‍ കോണ്‍ഗ്രസ് നയിക്കുന്ന ഇന്ത്യാ മുന്നണിക്ക് 150ല്‍ താഴെ സീറ്റ് മാത്രമാണ് ഭൂരിപക്ഷം സര്‍വ്വേകളും പ്രവചിക്കുന്നത്. അതേസമയം കേരളത്തില്‍ യുഡിഎഫിന് മേധാവിത്തം ഉണ്ടാകുമെന്നാണ് എല്ലാ സര്‍വേകളും പറയുന്നത്. യുഡിഎഫിന് 14 മുതല്‍ 19 സീറ്റുകള്‍ പ്രവചിക്കുന്ന സര്‍വ്വേ, എല്‍ഡിഎഫിന് 1 മുതല്‍ 4 സീറ്റ് വരേയും എന്‍ഡിഎ ക്ക് 1 മുതല്‍ 3 സീറ്റ് വരെയും പ്രവചിക്കുന്നു. ഒരു സീറ്റെങ്കിലും എല്ലാ സര്‍വ്വേകളും എന്‍ഡിഎക്ക് പ്രവചിക്കുമ്പോള്‍ എല്‍ഡിഎഫിന് ഒരു സീറ്റ് പോലും ലഭിക്കില്ല എന്നും ചില സര്‍വ്വേകള്‍ പറയുന്നു. തിരുവനന്തപുരവും തൃശൂരും ആറ്റിങ്ങലുമാണ് ബിജെപിക്ക് സാധ്യതകള്‍ പ്രവചിക്കുന്ന മണ്ഡലങ്ങള്‍.

Related Articles

Back to top button