IndiaLatest

സ്വര്‍ണം / വെള്ളി അടിസ്ഥാന ഇറക്കുമതി വില കുറച്ചു

“Manju”

ഡല്‍ഹി ;വിദേശ വിപണിയില്‍ വില ഇടിഞ്ഞതിനെ തുടര്‍ന്ന് സ്വര്‍ണം, വെള്ളി എന്നിവയുടെ അടിസ്ഥാന ഇറക്കുമതി വില കുറച്ച്‌ സര്‍ക്കാര്‍. പുതുക്കിയ വിലയനുസരിച്ച്‌ ഇറക്കുമതി ചെയ്ത സ്വര്‍ണത്തിന്റെ താരിഫ് മൂല്യം 10 ഗ്രാമിന് 566 ഡോളറാണ്. വെള്ളിയുടേതാകട്ടെ കിലോഗ്രാമിന് 836 ഡോളറും ആണ് .

സ്വര്‍ണത്തിന് 601 ഡോളറും വെള്ളിക്ക് 893 ഡോളറുമായിരുന്നു മുമ്പ് നിശ്ചയിച്ച വില. ഇന്ത്യയില്‍ സ്വര്‍ണത്തിന് 7.5 ശതമാനമാണ് ഇറക്കുമതി തീരുവയുള്ളത്. മൂന്നുശതമാനമാണ് ജിഎസ്ടി. അടിസ്ഥാന വില കുറഞ്ഞാല്‍ സ്വര്‍ണവിലയിലും പ്രതിഫലിക്കും.

Related Articles

Back to top button