KeralaLatest

വർണ്ണലോകത്തേക്ക് പിച്ചവയ്ക്കുന്ന കുരുന്നുകൾക്കും അനുമോദനം

“Manju”

പോത്തൻകോട് : വരയുടെയും വർണ്ണങ്ങളുടേയും ലോകത്തേക്ക് പിച്ചവയ്ക്കുകയാണ് ശാന്തിഗിരി ബേബി ക്രഷിലെ കുഞ്ഞുങ്ങൾ. ഇന്നലെ ഞയറാഴ്ച (09.06.2024) ശാന്തിഗിരി കമ്മ്യൂുണിറ്റി കിച്ചൺ ഡൈനിംഗ് ഹാളിൽ നടന്ന പൊതുയോഗത്തിൽ കുരുന്നുകൾക്കും അനുമോദനവും ആദരവും നൽകിയത് വേറിട്ട കാഴ്ചയായി.


അക്ഷരമുറ്റത്തു പിച്ചവെയ്ക്കുന്ന കുരുന്നുകൾ എന്ന പേരിൽ സംഘടിപ്പിച്ച സ്നേഹസമ്മാനദാനവും,ആദരവും സദസ്സിലും,വേദിയിലുമുള്ളവരിൽ കൌതുകം ഉളവാക്കി.എൽ.കെ.ജി. വിഭാഗത്തിലേക്ക് അർഹരായ പന്ത്രണ്ട് കുഞ്ഞുങ്ങൾ ശാന്തിഗിരി ആശ്രമം റൂറൽ ഏരിയായിൽ നിന്നും തിരഞ്ഞെടുത്തതിൽ എട്ടു കുരുന്നുകൾ ആദരവിന് പാത്രമായി.ആദരവിന് അർഹരായ ഡോ.റ്റി.ഹരിദാസ്—ഡോ.ബിന്ദ്യ അശോകൻ ദമ്പതിമാരുടെ ഇരട്ട കുട്ടികളായ ബി.എച്ച്.കമലപ്രിയ,ബി.എച്ച്.സ്നേഹപ്രിയ,രഞ്ജിത്ത്-വിദ്യ ദമ്പതിമാരുടെ ഇരട്ടകുട്ടികളായ ജി.ആർ.നിർമ്മല,ജി.ആർ.നിശ്ചിത,നവീൻ-ഡോ.ശാലിനി കൃഷ്ണ ദമ്പതിമാരുടെ മകനായ ഗുരുചൈതന്യൻ, ബി.സുനിൽ കുമാർ-ശ്രീലേഖ ദമ്പതിമാരുടെ മകൻ എസ്സ്.എസ്സ്.സത്പ്രിയൻ,ഷൈനുഗോപിനാഥ്-എസ്സ്.കലാരഞ്ജിനി ദമ്പതിമാരുടെ മകൻ എസ്സ്.ഋഷിദത്തൻ,പ്രബല്യൻ-സ്നേഹിത ദമ്പതിമാരുടെ മകൾ സച്ചിത എന്നിവരാണ്. കുരുന്നു മുഖങ്ങളിൽ വിടർന്ന സന്തോഷവും,ആകാംഷയും,കൌതുകവും ചടങ്ങിൽ‌ ഹൃദ്യമായ അനുഭവം വേദ്യമാക്കി.

സ്നേഹസമ്മാനമായി ലഭിച്ചവ കുരുന്നുകൾ തുറക്കാൻ കാണിച്ച വ്യഗ്രത എല്ലാവരിലം ആകാംക്ഷയുണർത്തി. കുരുന്നുകളിൽ ചടങ്ങിൽ പങ്കെടുക്കാൻ കഴിയാത്തവർക്ക് അറിയിപ്പനുസരിച്ച് റൂറൽ ഏരിയ ഓഫീസിൽ നിന്ന് സമ്മാനം ഏറ്റുവാങ്ങാവുന്നതാണ് എന്ന് അറിയിച്ചു.

Related Articles

Back to top button