InternationalLatest

കോവിഡ് വ്യാപനം അവസാനിച്ചിട്ടില്ലെന്ന് ലോകാരോഗ്യ സംഘടന

“Manju”

ജനീവ;ലോകത്ത് കോവിഡ് വ്യാപനം അവസാനിച്ചിട്ടില്ലെന്നും ഇനിയും ജാഗ്രത തുടരണമെന്നും ലോകാരോഗ്യ സംഘടന. യുറോപ്പിലും ചൈന ഉള്‍പ്പടെയുള്ള ഏഷ്യന്‍ രാജ്യങ്ങളിലും കോവിഡ് രോഗികളുടെ എണ്ണം ഉയരുന്നതിനിടെയാണ് സംഘടനയുടെ മുന്നറിയിപ്പ്. കഴിഞ്ഞയാഴ്ചയുമായി താരതമ്യം ചെയ്യുമ്പോള്‍ പല രാജ്യങ്ങളിലും കോവിഡ് രോഗികളുടെ എണ്ണം ഉയരുകയാണ്.

കോവിഡിന്റെ തീവ്രത ഈ വര്‍ഷത്തോടെ അവസാനിച്ചേക്കും. എന്നാല്‍, ഇക്കാര്യം പൂര്‍ണമായും വാക്സിനേഷനെ ആശ്രയിച്ചിരിക്കും. ലോകരാജ്യങ്ങള്‍ 70 ശതമാനം ആളുകള്‍ക്കും വാക്സിനേഷന്‍ നല്‍കിയാല്‍ കോവിഡിന്റെ തീവ്രതയെ ചെറുക്കാന്‍ കഴിയുമെന്നാണ് ലോകാരോഗ്യ സംഘടനയുടെ വിലയിരുത്തല്‍. കോവിഡിന്റെ അവസാനത്തിന് ഇനിയുമേറെ സമയം കഴിയണമെന്ന് ലോകാരോഗ്യ സംഘടന വക്താവ് മാര്‍ഗരറ്റ് ഹാരിസ് പറഞ്ഞു.

Related Articles

Back to top button