KeralaLatestThiruvananthapuram

യൂണിയന്‍ ബാങ്ക് മാനേജര്‍ കൊട്ടി റെഡ്ഡിയ്ക്ക് യാത്ര അയപ്പ് നല്‍കി

“Manju”

പോത്തന്‍കോട് : യൂണിയന്‍ ബാങ്ക് പോത്തന്‍കോട് ബ്രാഞ്ച് മാനേജര്‍ കൊട്ടി റെഡ്ഡിയ്ക്ക് ശാന്തിഗിരി ആശ്രമം തിരുവനന്തപുരം ഏരിയ (റൂറല്‍) ഏരിയ പ്രവര്‍ത്തകര്‍ ചേര്‍ന്ന് യാത്ര അയപ്പ് നല്‍കി. ദീര്‍ഘനാളായി പോത്തന്‍കോട് ബ്രാഞ്ച് മാനേജര്‍ ചുമതല വഹിക്കുന്ന കൊട്ടി റെഡ്ഡി സ്വദേശമായ ആന്ധ്രാപ്രദേശിലെ ഹൈദരാബാദിലേക്ക് ട്രാന്‍സ്ഫര്‍ ആകുന്നവേളയില്‍ ആശ്രമം തിരുവനന്തപുരം റൂറല്‍ ഏരിയ അസിസ്റ്റന്റ് ജനറല്‍ മാനേജര്‍ എം.പി.പ്രമോദ്, ശാന്തിഗിരി ഫ്യൂവല്‍സ് സീനിയര്‍ മാനേജര്‍ സി.എന്‍. കൃഷ്ണകുമാര്‍ എന്നിവര്‍ ചേര്‍ന്ന് പോത്തന്‍കോട് യൂണിയന്‍ ബാങ്കിലെത്തി ആശ്രമത്തിന്റെ സ്നേഹോപഹാരം അര്‍പ്പിച്ചു. ഫോട്ടോ ക്യാപ്ഷന്‍ : ശാന്തിഗിരി ആശ്രമത്തിന്റെ സ്നേഹാദരം ആശ്രമം പ്രതിനിധികള്‍ പോത്തന്‍കോട് യൂണിയന്‍ ബാങ്കിലെത്തി അറിയിച്ചപ്പോള്‍..

Related Articles

Back to top button