IndiaLatest

എടിഎം ഇടപാടുകള്‍ക്ക് ചാര്‍ജ് വര്‍ധിപ്പിച്ചു

“Manju”

എടിഎം ഇടപാടുകള്‍ക്ക് ചാർജ് വർധിപ്പിച്ചു. കോണ്‍ഫെഡറേഷൻ ഓഫ് എടിഎം ഇൻഡസ്ട്രി ഇന്റർചേഞ്ച് ഫീ വർധിപ്പിക്കണമെന്നാവശ്യപ്പെട്ടതോടെയാണ് ചാർജ് വർധനവ്. ആർബിഐയേയും നാഷണല്‍ പേയ്മെന്റസ് കോർപ്പറേഷൻ ഓഫ് ഇന്ത്യയേയും സമീപിച്ചതോടെയാണ് ചാർജ് വർധനവിന്‌ ഇടയാക്കിയത്.

കാർഡ് ഉപയോഗിച്ചുള്ള ഇടപാടുകള്‍ക്ക് ബാങ്കുകള്‍ തമ്മില്‍ ഈടാക്കുന്ന നിരക്കായ ഇന്റർചെയ്ഞ്ച് ഫീസ് 23 രൂപയാക്കിയാണ് വർധിപ്പിക്കുന്നത്. അക്കൗണ്ടുള്ള ബാങ്കിലെ ഡെബിറ്റ് കാർഡ് ഉപയോഗിച്ച്‌ മറ്റൊരു ബാങ്കിന്റെ എടിഎം കൗണ്ടറില്‍ നിന്നും പണം പിൻവലിച്ചാല്‍ ഈ എടിഎമ്മിന്റെ ഉടമസ്ഥരായ ബാങ്കിന് നിശ്ചിത തുക നല്‍കണം. ഇതാണ് ഇൻറർചെയ്ഞ്ച് ഫീസ്. ഇതില്‍ വർധന വേണമെന്നാണ് ഇപ്പോഴുള്ള ആവശ്യം.

2021 ല്‍ 15 രൂപയില്‍ നിന്നും 17 രൂപയാക്കി ഉയർത്തിയിരുന്നു. നിലവില്‍ സൗജന്യ എ.ടി.എം ഇടപാടുകള്‍ക്ക് ബാങ്കുകള്‍ പരിധി നിശ്ചയിച്ചിട്ടുണ്ട്. മെട്രോ നഗരങ്ങളില്‍ അഞ്ച് എ.ടി.എം ഇടപാടുകള്‍ വരെ നടത്താം. മറ്റ് ബാങ്കുകളുടെ എടിഎമ്മുകളില്‍ നിന്ന് പരമാവധി മൂന്ന് ഇടപാടുകള്‍ വരെ സൗജന്യമായി നടത്താം .

 

Related Articles

Back to top button