IndiaLatest

കൊല്‍ക്കത്തയിലെ ഷോപ്പിംഗ് മാളില്‍ വൻ തീപിടിത്തം

“Manju”

കൊല്‍ക്കത്ത: തെക്കൻ കൊല്‍ക്കത്തയിലെ അക്രോപോളിസ് മാളില്‍ വൻ തീപിടിത്തം. നിരവധി പേർ കുടുങ്ങിക്കിടക്കുന്നതായാണ് റിപ്പോർട്ടുകള്‍. രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണെന്നും അഗ്നിശമന സേനയുടെ പത്തോളം യൂണിറ്റുകള്‍ സ്ഥലത്തെത്തി തീ അണയ്‌ക്കാനുള്ള ശ്രമങ്ങള്‍ തുടരുകയാണെന്നും അധികാരികള്‍ അറിയിച്ചു.

ഉച്ചയ്‌ക്ക് 12.15 ഓടെയാണ് അപകടം നടന്നത്. ഓക്‌സിജൻ മാസ്‌കിന്റെ സഹായത്താല്‍ ഫയർ ഫോഴ്‌സ് ഉദ്യോഗസ്ഥർ മാളിനകത്തേയ്‌ക്ക് പ്രവേശിച്ചിട്ടുണ്ട്. മാളിന് സമീപത്തെ ഗതാഗതം നിരോധിച്ചിരിക്കുകയാണ്. ആർക്കും പരിക്കേറ്റതായി വിവരം ലഭിച്ചിട്ടില്ല. തീ നിയന്ത്രണ വിധേയമാണ്. ” കൊല്‍ക്കത്ത ട്രാഫിക് പൊലീസ് വ്യക്തമാക്കി.

 

 

Related Articles

Back to top button