IndiaLatest

ഗുജറാത്ത് ഉൾപ്പെടെ മൂന്ന് സംസ്ഥാനങ്ങളിൽ ഭൂകമ്പം

“Manju”

 

ഗുജറാത്ത്, ഹിമാചൽ പ്രദേശ്, അസം എന്നീ സംസ്ഥാനങ്ങളിൽ ഭൂകമ്പം. പുലർച്ചെയാണ് കുറഞ്ഞതും ഇടത്തരവുമായ തീവ്രതയോട് കൂടിയ ഭൂകമ്പങ്ങൾ സംസ്ഥാനങ്ങളിൽ രേഖപ്പെടുത്തിയത്. സംഭവത്തിൽ ജീവഹാനിയോ നാശനഷ്ടമോ റിപ്പോർട്ട് ചെയ്തിട്ടില്ല.

7.40 നാണ് ഗുജറാത്തിലെ രാജ്‌കോട്ടിൽ 4.5 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പമുണ്ടായത്. 7.57 ഓടെ അസമിലെ കരിംഗഞ്ചിലും ഭൂമി കുലുക്കമുണ്ടായി. 4.1 ആയിരുന്നു റിക്ടർ സ്‌കെയിലിൽ രേഖപ്പെടുത്തിയത്. ഹിമാചൽ പ്രദേശിലെ ഉനയിൽ 4.47നാണ് ഭൂമി കുലുക്കം ഉണ്ടായത്. തീവ്രത 2.3 ആയിരുന്നു

Related Articles

Back to top button