KeralaLatest

ഒന്നര വയസുകാരിയെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമം

“Manju”

ഈരാറ്റുപേട്ട: ഒന്നര വയസ്സുകാരിയെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമമെന്നു പരാതി. തേവരുപാറ സ്വദേശി ഷിബിലി മൗലവിയുടെ മകളെയാണു നാടോടി സ്ത്രീ തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ചത്. ഇന്നലെ രാവിലെയായിരുന്നു സംഭവം. കുട്ടികളെ വീടിനു പിന്നിലേക്കു കുളിപ്പിക്കാന്‍ കൊണ്ടുപോയ സമയത്തായിരുന്നു ഒന്നര വയസുകാരിയെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ചത്. പച്ച സാരിയുടുത്ത 25-30 വയസ്സ് പ്രായം തോന്നിക്കുന്ന സ്ത്രീ ഇളയ കുട്ടിയെ എടുത്ത് കയ്യില്‍ പിടിച്ചു നില്‍ക്കുകയായിരുന്നു എന്നാണ് കുട്ടിയുടെ അമ്മയുടെ മൊഴി.

ഒന്നര വയസുകാരിയെ തിരികെ വാങ്ങിയപ്പോള്‍ മുതിര്‍ന്ന കുട്ടിയുടെ കയ്യില്‍ കയറിപ്പിടിച്ചതായും കുട്ടിയുടെ അമ്മ പറഞ്ഞു. കുട്ടിയെ തിരികെ വാങ്ങിയതോടെ സ്ത്രീ പെട്ടെന്ന് വഴിയിലിറങ്ങി പോകുകയായിരുന്നു. ഈരാറ്റുപേട്ട പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. പ്രദേശത്തെ സിസിടിവി ക്യാമറകള്‍ പരിശോധിച്ചു വരികയാണ്.

Related Articles

Back to top button