KeralaLatest

വി.എസ്.എൻ.കെ. ആലപ്പുഴ ഏരിയ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ത്രൈമാസ പൊതുയോഗം നടന്നു.

“Manju”

ആലപ്പുഴ : വിശ്വസാംസ്കാരിക നവോത്ഥാന കേന്ദ്രം ആലപ്പുഴ ഏരിയ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഇന്ന് (16.06.2024 ഞായറാഴ്ച) ത്രൈമാസ പൊതുയോഗം നടന്നു.

രാവിലെ 10 മണിക്ക് ആരംഭിച്ച യോഗത്തിൽ ആലപ്പുഴ ഏരിയ ( സിറ്റി ) ഇൻചാർജ്ജ് സ്വാമി ജഗത് രൂപൻ ജ്ഞാന തപസ്വി മുഖ്യപ്രഭാഷണം നടത്തി. സംഘടനാ പ്രതിനിധികൾ മൂന്ന് മാസത്തെ റിപ്പോർട്ട് അവതരിപ്പിച്ചു. വി.എസ്.എൻ കെ., മാതൃമണ്ഡലം, ശാന്തിമഹിമ., ഗുരുമഹിമ, വിശ്വസംസ്കൃതി കലാരംഗം എന്നീ ഡിവിഷനുകളുടെ പ്രതിനിധികളായ ജറോം എം., നീലവേണി എൽ, വിജയ് വേണുഗോപാൽ, കുമാരി ജനസ്തുതി, സുമ സുജിമോൻ എന്നിവർ റിപ്പോർട്ടുകൾ അവതരിപ്പിച്ചു. ആലപ്പുഴ ഏരിയയിലെ ആലപ്പുഴ, കാവാലം, ആര്യാട്, എസ്. എൽ പുരം, കലവൂർ എന്നീ യൂണിറ്റ് കോർഡിനേറ്റർമാരായ മുരളീധരൻ വി, പ്രൊഫ മനോജ് കുമാർ പി, ഹരീന്ദ്രനാഥ് പി.സി, അജിമോൻ പി. റ്റി, അനിൽകുമാർ കാളാശ്ശേരി എന്നിവർ യൂണിറ്റ് റിപ്പോർട്ടുകൾ അവതരിപ്പിച്ചു.

ആര്യാട് യൂണിറ്റിലെ പത്മജൻ ഗുരുവാണി വായിച്ച യോഗത്തിന് അസിസ്റ്റൻ്റ് ജനറൽ മാനേജർ വേണുഗോപാൽ സി സ്വാഗതവും വേണുഗോപാൽ കെ. എൻ നന്ദിയും രേഖപ്പെടുത്തി.

Related Articles

Back to top button