IndiaKeralaLatest

ത്യാഗത്തിന്റേയും സമര്‍പ്പണത്തിന്റേയും സ്മരണ പുതുക്കി ബലിപെരുന്നാള്‍ ഇന്ന്

“Manju”

ത്യാഗത്തിന്റെയും സമര്‍പ്പണത്തിന്റെയും സ്മരണപുതുക്കി കേരളത്തിലെ ഇസ്ലാം മതവിശ്വാസികള്‍ ഇന്ന് ബലിപെരുന്നാള്‍ ആഘോഷിക്കും. ത്യാഗത്തിന്റേയും സമര്‍പ്പണത്തിന്റേയും മഹത്വം വിളിച്ചോതുന്ന ആഘോഷമാണ് ബക്രീദ്. ഭാഷയുടേയും ദേശത്തിന്റെയും അതിരുകള്‍ ഭേദിച്ച് വിശ്വ സാഹോദര്യത്തിന്റെ വിളംബരമായി മാറുകയാണ് ഈദ് ആഘോഷം.ഈദുള്‍ അദ്ഹ അഥവാ ആത്മസമര്‍പ്പണത്തിന്റെ ആഘോഷം എന്നാണ് ബക്രീദ് അറിയപ്പെടുന്നത്.

പ്രവാചകനായ ഇബ്രാഹിം നബി തന്റെ പ്രിയപുത്രന്‍ ഇസ്മായിലിനെ അള്ളാഹുവിന്റെ കല്‍പന മാനിച്ച് ബലിയര്‍പ്പിക്കാന്‍ സന്നദ്ധനായതിന്റെ സ്മരണപുതുക്കുന്ന ദിനമാണ് ബക്രീദ്. ആറ്റുനോറ്റുണ്ടായ കുഞ്ഞിനെ ബലിയര്‍പ്പിക്കണമെന്ന അള്ളാഹുവിന്റെ കല്‍പനയോട് മനസ്സുപതറാതെയാണ് ഇബ്രാഹിം നബി പ്രതികരിച്ചത്. അള്ളാഹുവിനോടുള്ള അചഞ്ചലമായ ഭക്തി പ്രകടമാക്കിയ ഇബ്രാഹിമിനെ നാഥന്‍ ചേര്‍ത്തുപിടിച്ചതായാണ് വിശ്വാസം.

ഭാഷയുടേയും ദേശത്തിന്റെയും അതിരുകളില്ലാതെ മെക്കയില്‍ ഒരുമിക്കുന്ന വിശ്വാസികളുടെ ഹജ്ജ് തീര്‍ത്ഥാടനത്തിന്റെ പരിസമാപ്തി കൂടിയാണ് ബലിപെരുന്നാള്‍. ഭക്തിനിര്‍ഭരമായ കൂട്ടായ്മകള്‍ ഒരുക്കി, അതിരുകളില്ലാത്ത സ്നേഹത്തിന്റെയും സാഹോദര്യത്തിന്റെയും പ്രതീകമായി മാറുകയാണ് ബക്രീദ്.

 

 

Related Articles

Back to top button