IndiaLatestMalappuram

വാഗമണില്‍ നിശാ പാര്‍ട്ടിയില്‍ ലഹരി, സ്ത്രീകളടക്കം അറുപതോളം പേര്‍ കസ്റ്റഡിയില്‍

“Manju”

ഇടുക്കി വാഗമണില്‍ സ്വകാര്യ റിസോര്‍ട്ടില്‍ നിശാപാര്‍ട്ടിയ്ക്കിടെ പൊലീസ് റെയ്ഡ്. എല്‍എസ്ഡി അടക്കമുള്ള ലഹരിമരുന്നുകള്‍ പിടിച്ചെടുത്തു. നിശാപാര്‍ട്ടിക്കായി എത്തിച്ചതായിരുന്നു ലഹരിവസ്തുക്കള്‍. നിശാ പാര്‍ട്ടിയില്‍ പങ്കെടുത്ത അറുപതോളം പേര്‍ പൊലീസ് കസ്റ്റഡിയിലാണ്.

വാഗമണ്‍ വട്ടപ്പത്താലിലെ ക്ലിഫ് ഇന്‍ റിസോര്‍ട്ടില്‍ ആയിരുന്നു നിശാ പാര്‍ട്ടി. ജില്ലാ പൊലീസ് മേധാവിക്ക് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ കട്ടപ്പന ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള പലീസ് സംഘമാണ് റിസോര്‍ട്ടില്‍ റെയിഡ് നടത്തിയത്. പരിശോധനയില്‍ എല്‍ എസ് ഡി, സ്റ്റാമ്ബ്‌, ഹെറോയിന്‍, ഗം, കഞ്ചാവ് തുടങ്ങിയ ലഹരി വസ്തുക്കള്‍ പിടിച്ചെടുത്തു.

ഇരുപത്തിയഞ്ചോളം സ്ത്രീകള്‍ ഉള്‍പ്പെടെ അറുപത് പേരടങ്ങുന്ന സംഘമാണ് നിശാപാര്‍ട്ടിക്ക് എത്തിയത്. ഇവരെ പൊലീസ് കസ്റ്റഡിയിലെടുത്തു. വൈകിട്ട് ആറ് മണിക്ക് തുടങ്ങിയ റെയിഡ് രാത്രി ഏറെ വൈകിയാണ് അവസാനിച്ചത്. പിടിയിലായവരുടെ പേര് വിവരങ്ങള്‍ പൊലീസ് പുറത്ത് വിട്ടിട്ടില്ല. സമൂഹ മാധ്യമങ്ങള്‍ വഴിയാണ് സംഘം നിശാപാര്‍ട്ടിയിലേക്ക് ആളുകളെ ക്ഷണിച്ചതെന്ന് പൊലീസ് പറഞ്ഞു. ലഹരി മരുന്ന് എവിടെ നിന്ന് എത്തി എന്നതടക്കമുള്ള കാര്യങ്ങള്‍ അന്വേഷിച്ചു വരികയാണെന്നും പൊലീസ് സൂചിപ്പിച്ചു.

Related Articles

Back to top button