KeralaLatestThiruvananthapuram

ശാന്തിഗിരി ഗുരുകാന്തിയില്‍ അദ്ധ്യാപക രക്ഷകര്‍തൃ സമിതി മീറ്റിംഗ് കൂടി

“Manju”

ശാന്തിഗിരി: ഹെഡ് (അഡ്മിനിസ്ട്രേഷന്‍) ശാന്തിഗിരി ഗുരുകാന്തി ചുമതല വഹിക്കുന്ന സമാദരണീയ ജനനി പ്രാര്‍ത്ഥന ജ്ഞാന തപസ്വിനിയുടെ അദ്ധ്യക്ഷതയില്‍ ശാന്തിഗിരി ഗുരുകാന്തി ഓഡിറ്റോറിയത്തില്‍ 22-06-2024 ശനിയാഴ്ച വൈകീട്ട് 03 മണിക്ക് ചേര്‍ന്ന മീറ്റിംഗില്‍ ശ്രീ പ്രകാശ് ടി. കെ. സീനിയര്‍ കോര്‍ഡിനേറ്റര്‍ (അഡ്മിനിസ്ട്രേഷന്‍) ശാന്തിഗിരി ഗുരുകാന്തിയുടെ ആരംഭകാലത്തെക്കുറിച്ചും പ്രവര്‍ത്തനത്തെക്കുറിച്ചും ലക്ഷ്യത്തെക്കുറിച്ചും സ്വാഗത പ്രസംഗത്തില്‍ വിശദമാക്കി.

കുട്ടികളില്‍ വിനയം സ്നേഹം ഭക്തി എന്നിവ സത് ഗുണങ്ങള്‍ വളര്‍ത്തിയെടുക്കുന്നതിനും ആശ്രമ ചിട്ടകള്‍ പരിശീലിപ്പിക്കുന്നതിനും, ആത്യന്തികമായി ഗുരു ദൈവമാണെന്ന ബോധം കുഞ്ഞുങ്ങളില്‍ വളര്‍ത്തിയെടുക്കുന്നതിനും ശാന്തിഗിരി ഗുരുകാന്തിയുടെ പ്രവര്‍ത്തനത്തിലൂടെ സാധ്യമാകേണ്ടതുണ്ടെന്നും സമാദരണീയ ജനനി അദ്ധ്യക്ഷ പ്രസംഗത്തില്‍ അഭിപ്രായപ്പെട്ടു. എല്ലാ രക്ഷകര്‍ത്താക്കളുടെയും പൂര്‍ണ്ണമായ സഹായസഹകരണങ്ങല്‍ ശാന്തിഗിരി ഗുരുകാന്തിക്ക് തുടര്‍ന്നും ഉണ്ടാവണമെന്ന് മീറ്റിംഗില്‍ പറഞ്ഞു.

മീറ്റിഗില്‍ പങ്കെടുത്ത എല്ലാ രക്ഷാര്‍ത്താക്കളുടെ അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും രേഖപ്പെടുത്തുകയുണ്ടായി

ശ്രീമതി സുഹാസിനി ഡി. അസിസ്റ്റന്റ് മാനേജര്‍ (അഡ്മിനിസ്ട്രേഷന്‍) ശാന്തിഗിരി ഗൃഹസ്ഥാശ്രമസംഘം ചടങ്ങില്‍ പങ്കെടുത്ത എല്ലാവര്‍ക്കും കൃതജ്ഞത രേഘപ്പെടുത്തി

Related Articles

Back to top button