Thiruvananthapuram

അമ്മ മരിച്ച വിവരം മറച്ചുവച്ച്‌ വര്‍ഷങ്ങളോളം പെന്‍ഷന്‍ തുക കൈപ്പറ്റി

“Manju”

ശ്രീജ.എസ്

തിരുവനന്തപുരം : അമ്മയുടെ മരണം മറച്ചുവച്ച്‌ എട്ട് വര്‍ഷം കെ.എസ്.ഇ.ബി ജീവനക്കാരന്റെ പെന്‍ഷന്‍ തട്ടിയെടുത്തു. സംഭവുമായി ബന്ധപ്പെട്ട് പരേതനായ കെ.എസ്.ഇ.ബി ജീവനക്കാരന്റെ മകളെയും ചെറുമകനെയും പോലീസ് തിരയുന്നു. പത്ത് ലക്ഷത്തോളം രൂപയാണ് ഇരുവരും കബളിപ്പിച്ച്‌ സ്വന്തമാക്കിയത്. അതിയന്നൂര്‍ അരങ്കമുകള്‍ ബാബു സദനത്തില്‍ അംബിക, മകന്‍ പ്രിജിത് ലാല്‍ ബാബു എന്നിവര്‍ക്ക് എതിരെയാണ് കേസ്. തട്ടിപ്പ് പുറത്തു വന്നതിന് പിന്നാലെ ഇരുവരും ഒളിവിലാണ്.

കെ.എസ്.ഇ.ബി നെയ്യാറ്റിന്‍കര ഇലക്‌ട്രിക്കല്‍ ഡിവിഷന്‍ എക്സിക്യൂട്ടീവ് എന്‍ജിനീയര്‍ എസ്.മിനി നല്‍കിയ മൊഴിയുടെ അടിസ്ഥാനത്തിലാണ് ഇരുവര്‍ക്കും എതിരെ നെയ്യാറ്റിന്‍കര പൊലീസ് കേസെടുത്തത്. രേഖകള്‍ പരിശോധിക്കാതെ ഇത്ര ദീര്‍ഘമായ കാലം പെന്‍ഷന്‍ നല്‍കിയ കാര്യത്തില്‍ ജീവനക്കാര്‍ക്കു കൂടി പങ്കുണ്ടോ എന്ന് പരിശോധിക്കുമെന്നും പൊലീസ് വ്യക്തമാക്കി.

കെ.എസ്.ഇ.ബി ജീവനക്കാരനായിരുന്ന അപ്പുക്കുട്ടന്റെ മരണത്തെ തുടര്‍ന്നാണ് ഭാര്യ പൊന്നമ്മയ്ക്ക് ഫാമിലി പെന്‍ഷന്‍ ലഭിച്ചു തുടങ്ങിയത്. ചെറുമകന്‍ പ്രിജിത് ലാല്‍ ബാബുവാണ് പൊന്നമ്മയോടൊപ്പം എത്തി അക്കൗണ്ട് ഉള്‍പ്പടെയുള്ള ബാങ്ക് നടപടികള്‍ ശരിയാക്കി കൊടുത്തിരുന്നത്. 2012ല്‍ പൊന്നമ്മ മരിച്ചു. എന്നാല്‍ മരിച്ച വിവരം കെ.എസ്.ഇ.ബിയെ ഇവര്‍ അറിയിച്ചില്ല. വിവരം മറച്ചുവച്ച്‌ ബാങ്കില്‍ കൃത്രിമം കാട്ടി മകള്‍ അംബികയും മകന്‍ പ്രേംജിത് ലാല്‍ബാബുവും ചേര്‍ന്ന് മാസം തോറും പെന്‍ഷന്‍ തുക ബാങ്കില്‍ നിന്ന് എടുക്കുകയായിരുന്നു.എട്ടു വര്‍ഷങ്ങളിലെ 86 മാസം കൊണ്ടാണ് 10.68 ലക്ഷം രൂപ തട്ടിയത്.

Related Articles

Back to top button